Advertisment

ഈ​ ഇൻഡസ്ട്രി എന്നെ മടുപ്പിച്ചു; മലയാളത്തിൽ സംഗീതസംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല; തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല; ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്‌

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ലയാള സിനിമയില്‍ ഇനി പാടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായകന്‍ വിജയ് യേശുദാസ്. വനിത മാഗസിനു നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് തന്റെ തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

'ഇനി മലയാളം സിനിമയിൽ പാടില്ല, അത്രയ്ക്ക് ഈ​ ഇൻഡസ്ട്രി എന്നെ മടുപ്പിച്ചു. മലയാളത്തിൽ സംഗീതസംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ഇത്തരം അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്'-വിജയ് യേശുദാസ് പറയുന്നു.

പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. 20 വർഷമായി മലയാളത്തിൽ പാടുന്ന തനിക്കിപ്പോഴും താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇൻഡസ്ട്രിയിൽ നിന്നും കിട്ടുന്നതെന്നും ആരെയും കുറ്റപ്പെടുത്തകയല്ല, ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്.​ അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണ് തന്റെ ഈ കഠിന തീരുമാനമെന്നും വിജയ് യേശുദാസ് പറഞ്ഞു.

വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ്. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്.

Advertisment