Advertisment

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വി എസ് ശൈലി അറിയാതെ വന്നത്, പുണ്യാളനിലെ കരുണാകരൻ സാമ്യം ചിന്തിച്ചിരുന്നേയില്ല!; വിജയരാഘവൻ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

 ഏകലവ്യൻ എന്ന ചിത്രത്തിലെയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലേയും മറ്റും തന്റെ രാഷ്ട്രീയകഥാപാത്രങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയരാഘവൻ . നമ്മൾ കണ്ടു മറന്ന വ്യക്തികളുടെ സ്വഭാവത്തിന്റേയോ അംഗവിക്ഷേപത്തിന്റെയോ രീതി അഭിനയിക്കുമ്പോൾ അറിയാതെ നമ്മളിൽ വരാറുണ്ട്, ഏകലവ്യൻ എന്ന ചിത്രത്തിലെ കഥാപാത്രം ഞാൻ കോളേജിൽ പഠിക്കുമ്പോൾ കണ്ട സമ്പന്നനായ ഒരു പയ്യന്റെ ഓർമയിൽ നിന്ന് ചെയ്തതാണ്. വിജയരാഘവൻ പറയുന്നു.

Advertisment

publive-image

നോട്ടത്തിലും സംസാരത്തിലും നല്ല അഹങ്കാരമുളള പയ്യനായിരുന്നു അവൻ. 20 വയസ്സുള്ള ആ പയ്യൻ പ്രായമായപ്പോൾ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് സിനിമയിലെ ചേറാടി കറിയയുടെ മാനറിസങ്ങൾ കിട്ടിയത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിൽ വിഎസ് അച്യുതാനന്ദന്റെ ശൈലി അറിയാതെ കയറി വന്നിട്ടുണ്ട്. വിജയരാഘവൻ വിശദീകരിക്കുന്നു.

പുണ്യാളൻ അഗർ ബത്തീസിന്റെ രണ്ടാം ഭാഗത്തിൽ ഞാൻ അവതരിപ്പിച്ചത് ഒരു മുഖ്യമന്ത്രിയുടെ വേഷമായിരുന്നു, അത് കണ്ടിട്ട് ചിലർ കെ കരുണാകരനെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ മനസിൽ പോലും ചിന്തിച്ചിരുന്നില്ല. രാമലീലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ല സെക്രട്ടറിയുടെ വേഷമായിരുന്നു. ഒ​രു​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടറി​യു​ടെ​ ​മാ​ന​സി​കാ​വ​സ്ഥ​ ​കൃ​ത്യ​മാ​യി​ ​​ ​മ​ന​സി​ൽ​ ​ഉ​റ​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​ആ​ ​ക​ഥാ​പാ​ത്രം ചെയ്തത്. വിജയരാഘവൻ പറയുന്നു.

film news vijayaraghavan
Advertisment