Advertisment

വികാസ് ദുബൈ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് മജിസ്റ്റീരിയൽ അന്വേഷണം നടത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

ലഖ്നൗ: കാൺപൂരിൽ ഗുണ്ടാ നേതാവ് വികാസ് ദുബൈ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് മജിസ്റ്റീരിയൽ അന്വേഷണം നടത്തും. ദുബൈയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കാൺപൂർ ഏറ്റുമുട്ടലിൽ ദുബൈയുടെ കൂട്ടാളികളായിരുന്ന പ്രതികൾ മഹാരാഷ്ട്രയിൽ പിടിയിലായി.

സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശപ്രകാരം ഏറ്റുമുട്ടലുകളിൽ പ്രതികൾ കൊല്ലപ്പെട്ടാൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തണം. ഇതനുസരിച്ച് അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിടും. യോഗി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഏറ്റമുട്ടലിൽ കൊല്ലപ്പെടുന്ന് 119 മാത്തെ പ്രതിയാണ് ദുബൈ. ഇതുവരെ നടന്ന 71 ഏറ്റുമുട്ടൽ കേസുകളുടെയുംഅന്വേഷണ റിപ്പോർട്ടുകൾ പൊലീസിന് അനൂകൂലമായിരുന്നു. 61 കേസുകളിൽ കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. വികാസ് ദുബൈയുടെ ബിനാമി ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് വിവരം ശേഖരിച്ചു തുടങ്ങി.

Advertisment