Advertisment

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സംശയിക്കേണ്ടത് സിദ്ധാര്‍ത്ഥ് പിഥാനിയെ; അയാള്‍ ബുദ്ധിമാനായ ക്രിമിനല്‍; അഭിഭാഷകന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സംശയിക്കേണ്ട വ്യക്തിയാണ് സിദ്ധാര്‍ത്ഥ് പിഥാനിയെന്ന് സുശാന്തിന്റെ പിതാവ് കെ.കെ. സിംഗിന്റെ അഭിഭാഷകന്‍ വികാസ് സിംഗ്. സുശാന്തിന്റെ അടുത്ത സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമാണ് സിദ്ധാര്‍ത്ഥ് പിഥാനി.

അങ്ങേയറ്റം ബുദ്ധിമാനായ ക്രിമിനല്‍ ആണ് സിദ്ധാര്‍ത്ഥ് പിഥാനിയെന്ന് വികാസ് സിംഗ് ആരോപിച്ചു. സുശാന്തിന്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ സിദ്ധാര്‍ത്ഥ് സുശാന്തിന്റെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നതായും എന്നാല്‍ പിന്നീട് മറുകണ്ടം ചാടിയെന്നും വികാസ് പറഞ്ഞു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം റിയ ചക്രബര്‍ത്തിയുടെ സഹായിയായി സിദ്ധാര്‍ത്ഥ് പ്രവര്‍ത്തിക്കുകയാണെന്നാണ് വികാസിന്റെ ആരോപണം. സിദ്ധാര്‍ത്ഥ് പിഥാനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment