Advertisment

പൊളിറ്റിക്കല്‍ ത്രില്ലർ വിക്രത്തിന്‍റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കമല്‍ഹാസന്‍ , വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന വിക്രത്തിന്‍റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. പൊളിറ്റിക്കല്‍ ത്രില്ലർ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിലെ മൂന്ന് താരങ്ങളും സാള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കില്‍ വരുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന പൂജ ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജും കാമറാമാന്‍ ഗിരീഷ് ഗംഗാധരനും ആക്ഷന്‍ കൊറിയോഗ്രാഫേഴ്സായ അന്‍പറിവ് മാസ്റ്റേഴ്സും ഒപ്പം കമല്‍ ഹാസന്‍, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും പങ്കെടുത്തു.

പൂജ ചടങ്ങിന്റെ വീഡിയോ കമല്‍ ഹാസന്‍ ട്വിറ്ററില്‍ പങ്കുവച്ചു. സിനിമയുടെ ആദ്യ ദിവസം തനിക്ക് ഒരു ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് അനുഭവപ്പെട്ടതെന്നും കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് സിനിമ ഷൂട്ടില്‍ നിന്നും ഇത്ര വലിയ ഇടവേള എടുക്കുന്നതെന്നും ഉലകനായകന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സിനിമയില്ലാതെ ഇതുപോല ഒരുപാട് ചലച്ചിത്രപ്രവര്‍ത്തകരുണ്ടെന്നും നടന്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം പുതിയ ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. ഒറ്റ ഷെഡ്യൂളില്‍ തന്നെ വിക്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Advertisment