Advertisment

രണ്ടു വര്‍ഷം മുമ്പ് പീഡനത്തിന് ഇരയായതായി പത്തുവയസ്സുകാരിയുടെ വെളിപ്പെടുത്തല്‍, 70കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : രണ്ടു വര്‍ഷം മുമ്പ് പീഡനത്തിന് ഇരയായതായി പത്തുവയസ്സുകാരിയുടെ വെളിപ്പെടുത്തല്‍. 70കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍. രണ്ടു വര്‍ഷം മുമ്പ് താന്‍ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് മകന്റെ മകളെ പീഡിപ്പിച്ച എഴുപതു വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

publive-image

കേസ് അന്വേഷിച്ച് വിളപ്പില്‍ശാല പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സക്ക് എത്തിയപ്പോഴാണ് പത്തുവയസ്സുകാരി രണ്ടു വര്‍ഷം മുമ്പ് നേരിട്ട ദുരനുഭവം ഡോക്ടറോട് തുറന്നുപറഞ്ഞത്.

rape case
Advertisment