Advertisment

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് ഹൈദരാബാദിലെ കര്‍ഷകനെ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഹൈദരാബാദ്: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് ഹൈദരാബാദിലെ കര്‍ഷകനെ. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

Advertisment

publive-image

ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്ബര്‍ ടിക്കറ്റിനാണ് 15ദശലക്ഷം ദിര്‍ഹം(ഏകദേശം 28.5 കോടിയോളം രൂപ) സമ്മാനം ലഭിച്ചത്.

ഭാര്യയില്‍ നിന്ന് കടംവാങ്ങിയ പണത്തിനാണ് ഇയാള്‍ ലോട്ടറി ടിക്കറ്റെടുത്തത് ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിലാസ് റിക്കാല. എന്നാല്‍ പുതിയ ജോലി ലഭിക്കാത്തതിനാല്‍ ഒന്നരമാസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇതിനിടെ സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് 28 കോടി രൂപ ലഭിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment