Advertisment

66-ാമത് വിമല്‍ എലൈച്ചി ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

66-ാമത് വിമല്‍ എലൈച്ചി ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ഡയലോഗിനുള്ള പുരസ്‌കാരം ജൂഹി ചതുര്‍വേദിക്ക് (ഗുലാബു സിതാബു) ലഭിച്ചു. മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം രാഘവ് ചൈതന്യ സ്വന്തമാക്കി. 'തപ്പാട്' എന്ന സിനിമയിലെ 'ഏക് തുക്ഡ ദൂപ്' എന്ന ഗാനത്തിനാണ് പുരസ്‌കാരം.

ഏറ്റവും മികച്ച പിന്നണി ഗായകയ്ക്കുള്ള പുരസ്‌കാരം അസീസ് കൗറിനാണ് ('മലാങ്' ടൈറ്റില്‍ ട്രാക്ക്). മികച്ച മ്യൂസിക് ആല്‍ബത്തിനുള്ള അവാര്‍ഡ് പ്രിതം നേടി (ചിത്രം: ലുഡോ).

കജോള്‍ അഭിനയിച്ച 'ദേവി'യാണ് മികച്ച ഷോര്‍ട്ട് ഫിലിം. പ്രിയങ്ക ബാനര്‍ജിയാണ് 'ദേവി' സംവിധാനം ചെയ്തത്.

ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച ഷോട്ട് ഫിലിമിനുള്ള പുരസ്‌കാരം ശിവ്‌രാജ് വൈച്ചല്‍ സംവിധാനം ചെയ്ത 'അര്‍ജുന്‍' സ്വന്തമാക്കി. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ നിതേഷ് രമേശ് പരുലേക്കര്‍ സംവിധാനം ചെയ്ത 'ബാക്ക്‌യാര്‍ഡ് വൈല്‍ഡ്‌ലൈഫ് സാഞ്ച്വറി'ക്കാണ് അവാര്‍ഡ്.

ഷോട്ട്ഫിലിമിലെ മികച്ച നടനുള്ള പുരസ്‌കാരം അര്‍ണവ് അബ്ദഗിരെയും (ചിത്രം-അര്‍ജുന്‍), നടിക്കുള്ള പുരസ്‌കാരം പുര്‍തി സവര്‍ദേക്കറും (ചിത്രം-ദ ഫസ്റ്റ് വെഡിംഗ്) സ്വന്തമാക്കി.

കോസ്റ്റിയും ഡിസൈനര്‍ക്കുള്ള അവാര്‍ഡ് വീര കപുറിനാണ്. യാഷ പുഷ്പ രാമചന്ദനി എഡിറ്റിംഗിനുള്ള അവാര്‍ഡ് സ്വന്തമാക്കി (ചിത്രം: തപ്പാട്).

മികച്ച കോറിയോഗ്രാഫറിനുള്ള അവാര്‍ഡ് നേടിയത് ഫറാ ഖാനാണ് (ചിത്രം: ദില്‍ ബെച്ചാര). മികച്ച ബാക്ക്ഗ്രൗണ്ട് സ്‌കോറിനുള്ള പുരസ്‌കാരം മങ്കേഷ് ഊര്‍മില ദാഘ്‌ഡെയ്ക്കാണ് (തപ്പാട്).

റംസാന്‍ ബുലുട്ടും ആര്‍.പി. യാദവും ആക്ഷനുള്ള പുരസ്‌കാരം സ്വന്തമാക്കി (ചിത്രം: തന്‍ഹാജി ദ അന്‍സങ് വാരിയര്‍). അവാര്‍ഡ് പ്രഖ്യാപനം തുടരുകയാണ്.

മറ്റു പുരസ്‌കാരങ്ങള്‍

  • ബെസ്റ്റ് സ്‌റ്റോറി: അനുഭവ് സുശീല സിന്‍ഹ & മൃണ്‍മയി ലഗൂ വൈക്കുല്‍ (തപ്പാട്)
  • മികച്ച സ്‌ക്രിന്‍പ്‌ളേ: റൊഹീന ഗെര (സര്‍)
  • സൗണ്ട് ഡിസൈന്‍: കാമോദ് ഖരാഡെ (തപ്പാട്)
  • പ്രൊഡക്ഷന്‍ ഡിസൈന്‍: മാനസി ദ്രുവ് മെഹ്ത (ഗുലാബു സിതാബു)
  • സിനിമാറ്റോഗ്രാഫി: അവിക് മുഖോപദ്ധ്യായ് (ഗുലാബു സിതാബു)
  • വിഎഫ്എക്‌സ്: പ്രസാദ് സുതര്‍ (തന്‍ഹാജി: ദ അന്‍സങ് ഹീറോ)
Advertisment