Advertisment

ആര്‍എസ് വിമല്‍ ചലച്ചിത്ര നിർമാണ മേഖലയിലേക്ക്.... പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനവും ടീസർ പ്രകാശനവും വ്യാഴാഴ്ച നടക്കും

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: ഒരുകൂട്ടം സഹ സംവിധായകന്മാരുടെ ചിത്രത്തിന്‍റെ നിമ്മാതാവായി സംവിധായകൻ ആർഎസ് വിമൽ ചലച്ചിത്ര നിർമാണ മേഖലയിലേക്ക്.

Advertisment

publive-image

എന്ന് നിന്‍റെ മൊയ്‌ദീന് ശേഷം ആർഎസ് വിമൽ നിർമാതാവായി രംഗപ്രവേശനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനവും ടീസർ പ്രകാശനവും വ്യാഴാഴ്ച നടക്കും.

തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ രാത്രി എട്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ മുഖ്യാതിഥിയായിരിക്കും.

ചലച്ചിത്ര താരങ്ങളായ സണ്ണി വെയ്ൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ആർഎസ് വിമൽ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർഎസ് വിമൽ, ഡോ. സുരേഷ്‌കുമാർ,നിജു വിമൽ കൂട്ടുകെട്ടിലാണ് നിർമ്മിക്കുന്നത്.

vimal production
Advertisment