Advertisment

തേന്‍തുള്ളി വീണപോൽ മനോഹരം ഈ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം. മോഹന്‍ലാലാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ‘തേന്‍തുള്ളി വീണെന്നോ…’ എന്നു തുടങ്ങുന്ന മനോഹര വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സഞ്ജീവും ശ്രേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളുടെ വരികള്‍ക്ക് സഞ്ജീവാണ് ഈണം പകര്‍ന്നിരിക്കുന്നത്.

അൻവര്‍ സാദിഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അന്‍വര്‍ സാദിഖ് തന്നെയാണ് ‘മനോഹരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. പുതുമുഖ താരമാണ് മനോഹരത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായെത്തുന്നത്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്.

Advertisment