വിനീത് ശ്രീനിവാസന്‍ ചിത്രം ആന അലറലോടലറലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Tuesday, December 19, 2017

വിനീത് ശ്രീനിവാസന്‍ ചിത്രം ആന അലറലോടലറലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപ് മേനോന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ഈ മാസം ഇരുപത്തി രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.ആന അലറലോടലറല്‍.

പേരുപോലെ തന്നെ. ആനെയെ താരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അനുസിത്തരയും വിനീത് ശ്രീനിവാസനും ആദ്യമായാണ് ഒന്നിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി വലിയൊരു താരനിരയുണ്ട്. വിനീത് ശ്രീനിവാസനും മനുമഞ്ജിത്തും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത് ഷാന്‍ റഹ്മാനാണ്.

പാലക്കാടും ചാലക്കുടിയുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മലയാളത്തില്‍ പ്രതീക്ഷ വയ്ക്കാവുന്ന മറ്റൊരു യുവാക്കളുടെ ഒത്തുചേരലാണ് ആന അലറലോടലറല്‍.

×