Advertisment

ലോറസ് പുരസ്‌കാരം: വിനേഷ് ഫോഗട്ട് നാമനിര്‍ദേശം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ദില്ലി: ഇന്ത്യന്‍ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് കായികരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡിന് നാമനിര്‍ദേശം. ലോറസ് പുരസ്‌കാരത്തിന് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഫോഗട്ട്.

'ലോറസ് വേള്‍ഡ് കം ബാക്ക് ഓഫ് ദ് ഇയര്‍' കാറ്റഗറിയിലാണ് ഫോഗട്ടിന് നാമനിര്‍ദേശം. 2016 ഒളിംപിക്‌സിനിടെ പരിക്കേറ്റ താരം ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത്, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണം നേടി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അമ്പത് കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ജേതാവായി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടത്തിലുമെത്തി ഫോഗട്ട്.

യു എസ് ടൂറില്‍ ചാമ്പ്യനായ ഇതിഹാസ ഗോള്‍ഫ് താരം ടൈഗര്‍ വുഡാണ് നോമിനേഷന്‍ ലഭിച്ച മറ്റൊരു പ്രമുഖ കായികതാരം. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഒരു ടൂര്‍ണമെന്‍റില്‍ വിജയിച്ചാണ് വുഡ് തിരിച്ചുവരവ് നടത്തിയത്. 2000ലാണ് ഈ വിഭാഗത്തില്‍ ആദ്യമായി പുരസ്‌കാരം നല്‍കിയത്. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം പുരസ്‌കാരം.

Advertisment