Advertisment

ഖേല്‍രത്‌ന പുരസ്‌കാരം ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് പുരസ്‌കാരദാനച്ചടങ്ങിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഖേല്‍ രത്‌നാ അവാര്‍ഡ് ജേതാവ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ഖേല്‍ രത്‌നാ പുരസ്‌കാര ചടങ്ങിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങളെ നേരില്‍ കാണാതെ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് താരങ്ങള്‍ക്ക് കായിക പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.

വിനേഷ് ഫോഗട്ടിന് പുറമെ ക്രിക്കറ്റ് താരം രോഹിത് ശര്‍മ, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായത്.

ദൈവാനുഗ്രഹത്താല്‍ അസുഖം ഭേദമായി ഉടന്‍ തിരിച്ചെത്താനാകുമെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും വിനേഷ് ഫോഗട്ട് പിടിഐയോട് പറഞ്ഞു. സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ഗുസ്തി ക്യംപില്‍ നിന്ന് വിനേഷ് പിന്‍മാറിയിരുന്നു.

Advertisment