Advertisment

വിനോദ് ഗുരുവായൂര്‍ ചിത്രം ‘സകലകലാശാല’ യിലെ രണ്ടാമത്തെ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം സകലകലാശാലയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘പണ്ടാര കാലന്‍ മത്തായി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടു.

ഷാജി മൂത്തേടന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കോമഡിയും സസ്‌പെന്‍സും ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ. വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ഗാനങ്ങള്‍ ഇതിനോടകം തരംഗമാകി കഴിഞ്ഞു. ജനുവരി 11ന് ചിത്രം വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

Advertisment