Advertisment

വിനൂ മങ്കാദ് ട്രോഫിയില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഗുജറാത്തിനെ തകര്‍ത്ത് മുംബൈ

New Update

publive-image

Advertisment

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ പിന്‍മുറക്കാരനായി മകന്‍ ക്രിക്കറ്റിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാകും. സച്ചിന്റെ മകന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത് ബൗളിങ്ങ് പ്രകടനത്തിലൂടെയാണ്.

വിനൂ മങ്കാദ് ട്രോഫിയില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായാണ് അര്‍ജുന്‍ ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. 8.2 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ദേശീയ ജഴ്സിയണിഞ്ഞ അര്‍ജുന്റെ കരിയറിലെ മികച്ച പ്രകടനമാണ് വിനൂ മങ്കാദ് ട്രോഫിയിലേത്.

താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഗുജറാത്ത് താരങ്ങള്‍ 142 റണ്‍സിനാണ് പുറത്താകുന്നത്. വര്‍ധമാന്‍ ദത്തേഷ് സാഹ (0), പ്രിയേഷ് (1), എല്‍.എം കോച്ചര്‍ (8), ജയമീത് പട്ടേല്‍ (26), ധ്രുവംഗ് പട്ടേല്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് അര്‍ജുന്‍ വീഴ്ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം കണ്ടത്.

ഓപ്പണര്‍മാരായ സുവേന്‍ പര്‍ക്കാര്‍ (67 ) ദിവ്യാഞ്ച് (45) എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ ജയം നല്‍കിയത്. ദിവ്യാഞ്ച് പുറത്തായശേഷമെത്തിയ കാന്‍പില്ലേവാറിനെ (27) കൂട്ടുപിടിച്ചാണ് പര്‍ക്കാര്‍ മുംബൈയെ ജയത്തിലേക്ക് നയിച്ചത്.

Advertisment