Advertisment

ജമ്മു കശ്മീരില്‍ പ്രതിഷേധത്തിനിടയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്ക്; വാഹനങ്ങള്‍ കത്തിച്ചു; കര്‍ഫ്യൂ പ്രഖ്യാപിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധത്തില്‍ വ്യാപക ആക്രമണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ കത്തിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആക്രമിച്ചുമാണ് പലയിടത്തും പ്രതിഷേധം അരങ്ങേറിയത്. തുടര്‍ന്ന് ജമ്മു കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തന്നെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടിക്കുകയാണ്. റോഡുകളില്‍ വാഹനങ്ങള്‍ ഇറങ്ങിയിട്ടില്ല.

രണ്ട് സൈനികവ്യൂഹത്തിനെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്ത്. വര്‍ഗീയ കലാപത്തിലേക്ക് സംഭവങ്ങള്‍ നീങ്ങാതിരിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് സൈന്യവും പൊലീസും അറിയിച്ചു.

ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് ആക്രമിക്കാന്‍ ഈ ഭീകരാക്രമണത്തെ ഉപയോഗിക്കുന്നത് നിന്ദ്യവും നമ്മുടെ മതനിരപേക്ഷ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് എതിരുമാണെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

നേരത്തെ ജമ്മു ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ിന്‍ഡസ്ട്രീസ് ഭീകരാക്രമണത്തെ അപലപിച്ച് കൊണ്ട് ഇന്ന് കടകളടച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷനും ഹൈക്കോടതിയിലെ അടക്കം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

Advertisment