Advertisment

രാജമലയിലേ ദുരന്തത്തില്‍ ഒരു പാവം മിണ്ടാപ്രാണിയുടെ സങ്കടം! തനിക്കു ചോറ് തന്നവർ ഈ മണ്ണിലെവിടെയോ ഉണ്ട്, ഇത്‌ അവരെ കാത്തുള്ള ഇരിപ്പ്

New Update

കഴിഞ്ഞ വര്‍ഷം ഇതെ സമയം കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മലയാളികള്‍ മറക്കാനിടയില്ലാത്തെ ഒരു കാഴ്ച്ചയായിരുന്നു യജമാനനെ കാത്തിരിക്കുന്ന പ്രിയപ്പെട്ട വളര്‍ത്തു നായയുടേത്. പ്രിയപ്പെട്ട യജമാനന്‍ മണ്ണിനടിയില്‍ ആയിട്ടും തിരികെ എത്തുമെന്ന പ്രതീക്ഷയോടെ അന്ന് അവന്‍ മണ്ണിനുമുകളില്‍ കാത്തിരുന്നു. ഉരുള്‍പൊട്ടിലില്‍ അവനെ തനിച്ചാക്കിയാണ് അന്ന് അഞ്ചംഗ കുടുംബം മണ്ണിനടിയില്‍ മറഞ്ഞത്.

Advertisment

അന്നത്തെ അതെ സാഹചര്യമാണ് ഇന്ന് മൂന്നാറിലെ പെട്ടിമുടിയിലും കണ്ടത്. ചോറു തന്നെ യജമാനനെ കാത്ത് ഇന്ന് ഇവിടെയും ഒരു നന്ദിയുള്ള മൃഗം കാത്തിരിക്കുന്നുണ്ട്.

publive-image

( തനിക്കു ചോറ് തന്നവർ ഈ മണ്ണിലെവിടെയോ ഉണ്ട് അവരെ കാത്തുള്ള ഇരിപ്പാണ്...പെട്ടിമുടിയിലെ ദൃശ്യം ) 

കവളപ്പാറയിലെ അന്നത്തെ ദുരന്തത്തില്‍ കണ്ട കാഴ്ച്ച വിവരിച്ച വൈറല്‍ കുറിപ്പ്‌

കവളപ്പാറയിലെ ദുരന്ത ഭൂവിൽ രക്ഷാ പ്രവർത്തകർക്കും ബുള്ഡോസറുകൾക്കും നടുവിൽ ഇവനെ ഞാൻ കണ്ടെത്തുമ്പോൾ അവന്റെ മുഖത്തു നിന്നും ചിലതു ഞാൻ വായിച്ചെടുക്കാൻ ശ്രമിച്ചു കൂടുതൽ വ്യക്തത വരുത്താൻ ആ നാട്ടുകാരോട് ഇവന്റെ യജമാനനെയും വീടും ചോദിച്ചു. ഞാൻ മനസ്സിലാക്കിയത് തന്നെയാണ് അവന്റെ വീടിരുന്നിരുന്ന സ്ഥലത്ത് തന്നെയാണ് അവനവരെ കാത്തിരിക്കുന്നത് എല്ലാം മനസിലാക്കിയിട്ടുണ്ടാവും.

publive-image

 ( കവളപ്പാറ ദുരന്തത്തില്‍ ഉടമയെ കാത്തിരിക്കുന്ന നായ )

പിറ്റേ ദിവസം ഈ ഫോട്ടോയടക്കം വാർത്ത വന്നു എറണാകുളത്തു നിന്നും ഡോഗ് റെസ്ക്യു ടീം എത്തി ഇവനെ അപകടം നടന്നതിന് തൊട്ടടുത്തുള്ള സ്ഥലത്തെ വീട്ടുമുറ്റത്തെ കൂട്ടിൽ കൊണ്ടുപോയി ഭക്ഷണവും മറ്റും നൽകി സംരക്ഷിച്ചു.

പക്ഷെ അവൻ തുള്ളി പോലും കഴിക്കാൻ കൂട്ടാക്കാതെ ആ കുന്നിൻ ചെരിവിലേക്കും നോക്കി ആ കൂട്ടിൽ കഴിഞ്ഞു ആ വീട്ടുകാർ അവനെ അത്രയധികം സ്നേഹിച്ചത് കൊണ്ടാകാം ആ മണ്ണ് വിട്ടു ജീവനും കൊണ്ട് ഓടി മറ്റെവിടേക്കെങ്കിലും പോവാതിരുന്നത് പിന്നീട് ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ഒരു സുഹൃത്ത് ചെയ്ത സ്ക്രിപ്റ്റിന് ഈ സംഭവം കാരണം ആയി എന്നും മറ്റും വാർത്തയിൽ കണ്ടിരുന്നു.

ഇപ്പോഴിതാ ഇടുക്കി രാജമലയിലേ ദുരന്തത്തിലും ഒരു പാവം മിണ്ടാപ്രാണിയുടെ സങ്കടം കേൾക്കാനിടയായി സത്യമായിരിക്കുമത് സ്നേഹവും കരുതലും ഭൂമിയിലല്ലാതെ മറ്റെവിടെയാണ് ഉണ്ടാവുക...

land slide facebook post
Advertisment