Advertisment

 ഇന്ത്യൻ കമാൻഡർ കേണൽ സന്തോഷ് ബാബുവിനെ ചൈനീസ് പട്ടാളം വധിക്കുന്നു; തുടർന്ന് ബിഹാർ റെജിമെന്റ് തിരിച്ചടിക്കാൻ തീരുമാനിക്കുന്നു; ഒപ്പം ചേർന്നത് അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ വൈദഗ്ദ്ധ്യം നേടിയ, അക്ഷരാർത്ഥത്തിൽ ‘കൊലയാളികൾ’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ ഘാതക് പ്ലാറ്റൂൺ കമാൻഡോകൾ; നിമിഷ നേരത്ത് അതിർത്തിയിലെത്തിയ ബിഹാർ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാൻഡോകളും കൂടി 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചു കളഞ്ഞു; വൈറല്‍ കുറിപ്പ്‌

New Update

ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ സംഭവിച്ച ഏറ്റുമുട്ടലിന്റെ യാഥാർഥ്യത്തെ കുറിച്ച് ഡെക്കാൻ ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനെ ഉദ്ധരിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

Advertisment

publive-image

പോസ്റ്റിന്റെ പൂർണരൂപം

ഗാൽവാനിൽ സംഭവിച്ചത്.

സൈനിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചശേഷം ഡെക്കാൻ ക്രോണിക്കിൾ പത്രം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ : ഇന്ത്യൻ കമാൻഡർ കേണൽ സന്തോഷ് ബാബുവിനെ ചൈനീസ് പട്ടാളം വധിക്കുന്നു. തുടർന്ന് ബിഹാർ റെജിമെന്റ് തിരിച്ചടിക്കാൻ തീരുമാനിക്കുന്നു.ഒപ്പം ചേർന്നത് അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ വൈദഗ്ദ്ധ്യം നേടിയ, അക്ഷരാർത്ഥത്തിൽ ‘കൊലയാളികൾ’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ ഘാതക് പ്ലാറ്റൂൺ കമാൻഡോകൾ.

നിമിഷ നേരത്ത് അതിർത്തിയിലെത്തിയ ബിഹാർ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാൻഡോകളും കൂടി 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചു കളഞ്ഞു; സിനിമയിൽ ഒക്കെ കാണുന്നതു പോലെ. അതിനുശേഷം പാറക്കഷണങ്ങൾ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാൻ കഴിയാത്തതു പോലെ വികൃതമാക്കി. പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേർപെട്ട നിലയിലോ ആണ് കാണപ്പെട്ടത്. കൊന്നശേഷം ശരീരങ്ങൾ ആക്രോശത്തോടെ വലിച്ചെറിയുകയാണ് ഘാതക് കമാൻഡോകൾ ചെയ്തത്.

പല മൃതശരീരങ്ങളുടെയും കഴുത്ത് ഒടിഞ്ഞ് തല തൂങ്ങിയ നിലയിൽ ആയിരുന്നു.

ഈ ‘പ്രാകൃത’ യുദ്ധമുറയ്ക്ക് നമ്മുടെ സൈനികർ ഉപയോഗിച്ചത് കല്ലുകളും, വടികളും, ബയണറ്റുകളും ആയിരുന്നു. സ്വന്തം സേനയുടെ യുദ്ധകാഹളമായ ‘ജയ് ബജ്റംഗ്ബലി’ ഉച്ചത്തിൽ മുഴക്കിക്കൊണ്ടായിരുന്നത്രേ അവർ പ്രത്യാക്രമണം നടത്തിയത്. നാലു മണിക്കൂർ നീണ്ട പോരാട്ടത്തിനിടെ ചൈനാക്കാരുടെ പക്കൽ ഉണ്ടായിരുന്ന വാളുകളും ദണ്ഡുകളും പിടിച്ചെടുത്ത ഇന്ത്യൻ സൈന്യം അതുകൊണ്ട് അവരെത്തന്നെ ആക്രമിച്ചു. തിരിഞ്ഞോടിയ ചൈനാക്കാരെ പിന്തുടർന്ന ഇന്ത്യാക്കാരെയാണ് അവർ കസ്റ്റഡിയിൽ എടുത്തതെന്നും പിന്നീട് വിട്ടയച്ചതെന്നും വാർത്തകൾ വന്നത്. എന്നാൽ ഒരാളെ പോലും കസ്റ്റഡിയിൽ ആക്കിയില്ലെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിച്ചിരുന്നു.

പ്രതികാരം ചെയ്യണമെന്ന ബോധ്യമുള്ള സമയത്താണ് ഘാതക് കമാൻഡോകളെ സൈന്യം വിന്യസിക്കുന്നത്. ബിഹാർ, ഡോഗ്ര റെജിമെന്റുകളിൽ നിന്നുള്ള 19 സൈനികരെയാണ് മുൻപ് ഉറിയിൽ നമുക്ക് നഷ്ടപ്പെട്ടത്. അതിനുള്ള പ്രതികാരം ചെയ്യണമെന്ന് നാം തീരുമാനിച്ചപ്പോൾ പ്രത്യാക്രമണത്തിന് നിയോഗിക്കപ്പെട്ട ടീമിൽ ഉൾപ്പെടുത്തിയിരുന്നതും ഈ രണ്ട് റെജിമെന്റുകളിലെ ഘാതക് കമാൻഡോകളെ ആയിരുന്നു.

സൈന്യത്തിലെ ഏറ്റവും ശാരീരിക ക്ഷമതയും വീര്യവുമുള്ള തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെയാണ് ഘാതക് പ്ലാറ്റൂണിൽ ഉൾപ്പെടുത്തുന്നത്. ഒപ്പമുള്ള ബറ്റാലിയന്റെ സഹായം പോലുമില്ലാതെ ആക്രമിക്കാൻ പരിശീലനം നേടിയവരാണ് ഘാതക് കമാൻഡോകൾ. ആകാശത്തു നിന്നും, പർവതങ്ങളിൽ നിന്നും, സമീപത്തു നിന്നുമൊക്കെ പോരാടാൻ വൈദദ്ധ്യമുള്ളവർ. കർണാടകയിലെ ബെൽഗാമിലാണ് ഘാതക് കമാൻഡോകളുടെ പരിശീലനം. ചുമലിൽ 20 കിലോ ഭാരം വഹിച്ച് ആയുധങ്ങളുമേന്തി 60 കിലോമീറ്റർ വരെ സ്പീഡ് മാർച്ച് ഒക്കെ നടത്തിയാണ് ഇവർ കായിക ക്ഷമത തെളിയിക്കുന്നത്.

ഇനി, ഈ ‘പ്രാകൃത’ യുദ്ധമുറയൊന്നും ശരിയല്ലെന്ന് വാദിക്കുന്നവരോട് ഒരു വാക്ക്. നമ്മുടെ സൈനികരെ സംബന്ധിച്ചിടത്തോളം നഷ്ടമായത് അവരുടെ പ്രിയപ്പെട്ട കമാൻഡറെയും ചോദ്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ അഭിമാനവും ആണ്. അഹിംസാവാദികൾക്കുള്ള സ്ഥലമല്ല സൈന്യം. കൊണ്ടാൽ ഇരട്ടിയിലധികം കൊടുക്കാനാണ് അവർ പഠിച്ചിരിക്കുന്നത്.

വീർ ഭോഗ്യ വസുന്ധരാ!

india-china all news india-china clash india-china issues india-china war india-china latest
Advertisment