Advertisment

യതീഷ് ചന്ദ്ര ഐപിഎസും ജയസൂര്യയും; ചിത്രം വൈറൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

യതീഷ് ചന്ദ്രഐപിഎസും നടൻ ജയസൂര്യയുമായുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. തൃശൂർ പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തൃശൂരിൽ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമായിരുന്നു അത്.

Advertisment

publive-image

യതീഷ് ചന്ദ്രയ്ക്കും ജയസൂര്യക്കുമൊപ്പം തൃശൂർപൂരത്തിന്റെ തിരക്കഥാകൃത്ത് രജീഷ് വേഗയും ചിത്രത്തിലുണ്ട്.

പുണ്യാളൻ അഗർബത്തീസിനും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂർകാരനായി ജയസൂര്യയെത്തുന്ന ചിത്രം കൂടിയാണിത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. പുണ്യാളൻ അഗർബത്തീസിനും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം ജയസൂര്യ തൃശൂർക്കാരനായെത്തുന്ന സിനിമ കൂടിയാണിത്.

സംഗീത സംവിധായകൻ രതീഷ് വേഗയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഗാനങ്ങൾക്ക് ഈണം പകരുന്നതും രതീഷ് വേഗയാണ്.

Advertisment