Advertisment

വ്യോമസേനയുടെ യുദ്ധ പോരാളി! അപ്പാഷെ ഹെലികോപ്ടറിൽ പറന്ന് വ്യോമസേനാ മേധാവി; വൈറലായി ദൃശ്യങ്ങൾ

New Update

ഡൽഹി: വ്യോമസേനയുടെ യുദ്ധ പോരാളി അപ്പാഷെ ഹെലികോപ്ടറിൽ പറന്ന് വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയ. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വ്യോമ താവളങ്ങളിൽ ദ്വിദിന സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. വെസ്‌റ്റേൺ എയർ കമാൻഡിന് കീഴിലുള്ള വ്യോമ താവളങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം സൈനികരുമായി കൂടിക്കാഴ്ച്ചയും നടത്തി.

Advertisment

publive-image

ആർ കെ എസ് ബദൗരിയ അപ്പാഷെയിൽ പറക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ വ്യോമസേന ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 17, 18 തീയതികളിലാണ് വ്യോമസേനാ മേധാവി പടിഞ്ഞാറൻ മേഖലയിൽ സന്ദർശനം നടത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ചവയെന്നാണ് അപ്പാഷെ ഹെലികോപ്ടറുകളെ വിലയിരുത്തപ്പെടുന്നത്.

22 അപ്പാഷെ ഹെലികോപ്ടറുകളാണ് അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്നും ഇന്ത്യ വാങ്ങിയത്. ഇതിൽ അവസാന ബാച്ചാണ് അഞ്ചെണ്ണം ഇക്കഴിഞ്ഞ ജൂലൈ 10 നാണ് ഇന്ത്യയ്ക്ക് കൈമാറിയത്.

viral photo
Advertisment