പൂരം ആഘോഷത്തിൽ..പൊളി മച്ചാൻ… യതീഷ് ചന്ദ്ര ഐപിഎസ്…വീഡിയോ വൈറലാകുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, May 15, 2019

കൊച്ചി: പൂരാവേശത്തിനിടെ ആര്‍പ്പോ വിളിക്കുന്ന യതീഷ് ചന്ദ്ര ഐപിഎസ്സിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.ചെണ്ട മേളം ആസ്വദിച്ച്‌ മേളത്തിനൊപ്പം താളം പിടിച്ച്‌ യതീഷ് ചന്ദ്രയും ജനക്കൂട്ടത്തിനൊപ്പം കൂടി.

കലിപ്പ് ലുക്കില്‍ മാത്രം കാണാറുള്ള ഉദ്യോഗസ്ഥനെ പൂരപറമ്പില്‍ തികഞ്ഞ ആസ്വാദകനായി എത്തിയതോടെ പൂരപ്രേമികളില്‍ ചിലര്‍ക്ക് ഒരു മോഹം. താളത്തില്‍ കയ്യടിച്ച്‌ ഒരു ചിയേഴ്സ് പറയണമെന്ന്. കൈനീട്ടിയ യുവാവിനെ യതീഷ് ചന്ദ്ര നിരാശനാക്കിയില്ല. ഗൗരവം മാറ്റിവച്ച്‌ യുവാക്കള്‍ക്ക് കൈകൊടുത്ത് പൂരത്തിന്റെ പൂരത്തിനൊപ്പം അദ്ദേഹം കൂടി.

 

×