Advertisment

വിനോദത്തിനായി ആന വേട്ട; വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ ആനകളെ വെടിവച്ച് കൊന്ന് ദമ്പതികൾ; ദൃശ്യങ്ങൾ ചോർന്നു

New Update

വിനോദത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലുന്ന ഒരേയൊരു വർഗം മനുഷ്യരാണ്. ഇത്തരത്തിൽ വിനോദത്തിന് വേണ്ടി ഒരു ദിവസം രണ്ട് ആഫ്രിക്കൻ ആനകളെ വെടിവച്ചു കൊന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അമേരിക്കൻ റൈഫിൾ അസോസിയേഷൻ പ്രസിഡൻറ് വെയിൻ ലാപിയറും ഭാര്യയുമാണ് ദൃശ്യത്തിലുള്ളത്.

Advertisment

publive-image

അടുത്തിടെ അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലേക്ക് ചേർക്കപ്പെട്ട ആഫ്രിക്കയിലെ സാവന്ന ആനകളുടെ വിഭാഗത്തിൽ പെട്ട രണ്ട് ആനകളെയാണ് വെയിൻ ലാപിയറും ഭാര്യ സൂസനും ചേർന്ന് വെടിവച്ചു കൊന്നത്. ട്രോഫി ഹണ്ടിങ് എന്നറിയപ്പെടുന്ന വിനോദ വേട്ടയുടെ ഭാഗമായാണ് ഇരുവരും ആനകളെ വെടിവച്ചു വീഴ്ത്തിയത്.

ഭീമമായ തുക വാങ്ങി ട്രോഫി ഹണ്ടിങ്ങിനു വേണ്ടി ജീവികളെ തയാറാക്കി നൽകുന്ന ഏജൻറുകളും സ്വകാര്യ റിസോർട്ടുകളും ആഫ്രിക്കയിൽ പലയിടങ്ങളിലുമുണ്ട്. അമേരിക്കയിൽ നിന്നാണ് ഇത്തരത്തിൽ ലക്ഷക്കണക്കിന് പണം മുടക്കി ഏറ്റവും അധികം ആളുകൾ ട്രോഫി ഹണ്ടിങ്ങിനായി ആഫ്രിക്കയിലേക്കെത്തുന്നതും.

ഇന്ന് ട്രോഫി ഹണ്ടിങ് ആഫ്രിക്കയിലെ ഏതാണ്ട് എല്ലാ രാജ്യങ്ങലും തന്നെ നിരോധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആനകളെ പോലെ സംരക്ഷിത വിഭാഗത്തിൽ പെട്ട ജീവികളെ വേട്ടയാടുന്നത്. ഇപ്പോൾ വിവാദമായിരിക്കുന്ന ഈ ദൃശ്യങ്ങൾ 2013 ൽ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ദൃശ്യങ്ങൾ പഴയതാണെങ്കിലും അതിൽ മനുഷ്യർ ജീവികളോട് കാട്ടുന്ന ക്രൂരതയ്ക്ക് ഒരു കാലപ്പഴക്കവുമല്ലെന്ന് ദൃശ്യങ്ങൾ കണ്ടവർ പ്രതികരിക്കുന്നു.

2013ൽ ചിത്രീകരിച്ച ഈ വീഡിയോ പിന്നീട് റൈഫിൾ അസോസിയേഷൻറെ പൊതു സമ്മതിയെ ബാധിക്കുമെന്ന് ഭയന്ന് പ്രസിദ്ധീകരിച്ചില്ല. രഹസ്യമായി സൂക്ഷിച്ച ഈ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിയ്ക്കുന്നത്.

രണ്ട് ആനകളെയാണ് വെയിൻ ലാപിയറും ഭാര്യയും സംഘവും ഒറ്റ ദിവസം കൊണ്ട് വേട്ടയാടിയത്. ആദ്യം വെയിൻ ലാപിയർ ഒരു ആനയെ വെടി വയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. 10 മിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യത്തിൽ തുടർന്ന് മൂന്ന് തവണ വെടിവച്ചിട്ടും ആനയുടെ ജീവൻ നഷ്ടമായിട്ടില്ലെന്ന് കാണാം. അതേസമയം വെടിയേറ്റ ആന അനങ്ങാനാകാതെ ഞരങ്ങുന്ന ശബ്ദമുണ്ടാക്കി ദയനീയമായി കിടക്കുന്നത് . പിന്നീട് കൂട്ടത്തിലെ മറ്റൊരാൾ വീണു കിടക്കുന്ന ആനയെ ഒരിക്കൽ കൂടി വെടി വച്ച് കൊല്ലുന്നതും ദൃശ്യത്തിലുണ്ട്.

ഇതിന് ശേഷമാണ് സൂസൻ മറ്റൊരു ആനയെ കൊല്ലുന്ന ദൃശ്യങ്ങളുള്ളത്. കൊല്ലേണ്ട ആനയെ ഇവരെ സഹായിക്കാനെത്തിയ ഗൈഡുകൾ കാട്ടി കൊടുക്കുന്നതും ദൃശ്യത്തിൽ കാണാം. ഈ ആനയെ രണ്ട് തവണയാണ് സൂസൻ വെടി വയ്ക്കുന്നത്.

വെടിയേറ്റു ജീവനറ്റ ആനയുടെ അടുത്തെത്തി കൊമ്പിൽ പിടിച്ച ശേഷം ഒറ്റ ദിവസത്തിൽതന്നെ രണ്ട് ആനകളെ വെടി വച്ച് കൊന്നതിൽ സൂസൻ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അസുഖകരവും അസ്വസ്ഥത ഉണ്ടാക്കുന്നതും എന്നാണ് ദൃശ്യങ്ങളെ വി​ദ​ഗ്ധർ വിശേഷിപ്പിക്കുന്നത്.

viral video
Advertisment