Advertisment

അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മുടിയിൽ തീപിടിച്ചു; മുടി നിന്ന് കത്തുമ്പോഴും അടുക്കളയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് പാചകം ചെയ്ത്‌ യുവതി; തലമുടി കത്തുന്നത് അറിഞ്ഞത് 45 സെക്കന്റുകൾ കഴിഞ്ഞ്, വീഡിയോ വൈറല്‍

New Update

അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് നിന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു. എന്നാൽ ജോലിയിൽ പൂർണ ശ്രദ്ധ കൊടുത്ത സ്ത്രീ തലമുടി കത്തുന്നത് അറിഞ്ഞത് 45 സെക്കന്റുകൾ കഴിഞ്ഞാണ്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.

Advertisment

publive-image

അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് നിന്ന് സ്ത്രീ ജോലി ചെയ്യുകയാണ്. താഴേക്ക് കുനിഞ്ഞ് ഇവർ എന്തോ എടുക്കുന്നു. ആ സമയത്താണ് മുടിയിൽ തീ പിടിച്ചത്.

എന്നാൽ ഇത് അറിയാതെ സ്ത്രീ തന്റെ ജോലി തുടർന്നു. മുടി നിന്ന് കത്തുമ്പോഴും അവർ അടുക്കളയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും പാചകം ചെയ്യുകയുമാണ്.

എന്നാൽ വശത്തായി ഉണ്ടായിരുന്ന കണ്ണാടിയിലൂടെ തലമുടി കത്തുന്നത് ഇവർ കണ്ടു. ഏകദേശം 45 സെക്കന്റകൾ കഴിഞ്ഞാണ് ഇത് കാണുന്നത്. ഇത് കണ്ട് ഞെട്ടിയ ഇവർ തീയണയ്ക്കാൻ ശ്രമം തുടങ്ങി.

വെള്ളമൊഴിച്ചൊക്കെ തീകെടുത്താൻ നോക്കി. അവസാനം തീ പൂർണമായും അണഞ്ഞു. വിഡിയോ കണ്ടവരെല്ലാം ആശ്ചര്യപ്പെടുകയാണ്.

ആ സ്ത്രീയുടെ സ്വദേശം എവിടെയാണെന്നോ എപ്പോഴാണ് ഈ സംഭവം നടന്നതെന്നോ വ്യക്തമല്ല. വിഡിയോ ഇപ്പോൾ ട്വിറ്ററിലൂടെ ആണ് പുറത്തുവന്നിരിക്കുന്നത്. 'കട്ടിയുള്ള മുടി ഉള്ളതിന്റെ ഗുണം', 'എന്നാലും ഒരു മിനിട്ടിനടുത്ത് അവരത് അറിഞ്ഞില്ലല്ലോ' തുടങ്ങി നീളുന്നു കമന്റുകൾ.

viral video
Advertisment