Advertisment

പാളം മുറിച്ച്‌ കടക്കാന്‍ ട്രെയിന്‍ വരുന്നത് കാത്ത് നില്‍ക്കാതെ ഗേറ്റ് പൊക്കി കാട്ടാന: ദൃശ്യങ്ങൾ വൈറല്‍

author-image
admin
New Update

പാളം മുറിച്ച്‌ കടക്കാന്‍ ട്രെയിന്‍ വരുന്നത് കാത്ത് നില്‍ക്കാതെ ഗേറ്റ് പൊക്കിയുയര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദ പങ്കു വച്ച വീഡിയോയാണിത്.

Advertisment

publive-image

പാളത്തിന് അപ്പുറമെത്താനായി നടക്കുന്നതിന് ഇടയിലാണ് അടഞ്ഞ നിലയിലുള്ള ഗേറ്റ് ആനയുടെ ശ്രദ്ധയില്‍ പെട്ടത്. തുമ്പിക്കൈ കൊണ്ട് പൊക്കിമാറ്റാന്‍ ശ്രമിച്ച്‌ നടക്കാതെ വന്നതിനെ തുടര്‍ന്ന് ചെറുതായി ഉയര്‍ത്തി അതിനടിയിലൂടെ തല കടത്തിയ ശേഷം പൊങ്ങിയാണ് ആന ഗേറ്റ് തുറക്കുന്നത്.

 

Advertisment