Advertisment

'അമിത വേഗതയ്ക്ക് പിഴ വേണ്ട'; കോലിക്ക് മുംബൈ പൊലീസിന്‍റെ അഭിനന്ദന കുറിപ്പ്

New Update

publive-image

Advertisment

മുംബൈ: ക്രിക്കറ്റ് ലോകത്തെ ഓരോ നിമിഷവും വിസ്മയിപ്പിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഓരോ മത്സരത്തിലും ക്രിക്കറ്റ് ബുക്കിലെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുകയാണ്. ക്രിക്കറ്റ് ദൈവം സച്ചിന്‍റെ റെക്കോര്‍ഡുകളാണ് വഴിമാറുന്നത് എന്നതാണ് മറ്റൊരു കാര്യം. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലൂടെ പതിനായിരം എന്ന നാഴികകല്ല് പിന്നിട്ടപ്പോഴും സച്ചിന്‍റെ റെക്കോര്‍ഡ് തന്നെയാണ് ഇളകിമാറിയത്.

ലോകം ഒന്നടങ്കം കോലിയെ വാഴ്ത്തുകയാണ്. അതിനിടിയിലാണ് മുംബൈ പൊലീസിന്‍റെ വ്യത്യസ്തമായൊരു ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 'അമിത വേഗതയ്ക്ക് പിഴ വേണ്ട' എന്ന ട്വീറ്റിലൂടെയാണ് കോലിയുടെ അതിവേഗ പതിനായിരത്തെ മുംബൈ പൊലീസ് അഭിനന്ദിച്ചിരിക്കുന്നത്. മുംബൈ പൊലീസിന്‍റെ ട്വീറ്റ് ഇതിനകം വൈറലായിട്ടുണ്ട്.

വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലി റെക്കോഡ് സ്വന്തമാക്കാക്കിയത്. 205ാം ഇന്നിങ്‌സിലാണ് കോലി 10,000 പിന്നിട്ടത്. ഡല്‍ഹിക്കാരന്റെ 213ാം ഏകദിനമായിരുന്നു വിശാഖപ്പട്ടണത്തിലേത്. 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയത്.

Advertisment