Advertisment

ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി; പ്രഖ്യാപനം ട്വിറ്ററിലൂടെ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വിരാട് കോഹ്ലി ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് കോഹ്ലി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും, സെലക്ഷന്‍ കമ്മിറ്റിക്കും, പരിശീലകര്‍ക്കും, ടീമിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് കോഹ്ലി പറഞ്ഞു.

ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ബാറ്റ്‌സ്മാനെന്ന നിലയില്‍ ടി20 ടീമിന് വേണ്ടിയുള്ള സേവനം തുടരുമെന്നും കോഹ്ലി വ്യക്തമാക്കി.

നേരത്തെ കോഹ്ലി ക്യാപ്ടന്‍ സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിസിസിഐ നിഷേധിച്ചിരുന്നു. കോഹ്ലിക്ക് ശേഷം രോഹിത് ശര്‍മ്മയായിരിക്കും ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍.

virat kohli
Advertisment