Advertisment

നീണ്ട 16 വര്‍ഷങ്ങള്‍; ദ്രാവിഡിന്റെ നേട്ടം പഴങ്കഥയാക്കി കോലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മെല്‍ബണ്‍: ബാറ്റെടുത്ത് ഇറങ്ങിയാല്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന പതിവ് തെറ്റിക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ 82 റണ്‍സെടുത്തതോടെ മറ്റൊരു റെക്കോഡു കൂടി കോലി സ്വന്തം പേരിലാക്കി.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. 2002-ല്‍ 1137 റണ്‍സ് നേടിയ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ നേട്ടമാണ് കോലി പഴങ്കഥയാക്കിയത്. 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദ്രാവിഡിന്റെ റെക്കോഡ് തകരുന്നത്.

മെല്‍ബണ്‍ ടെസ്റ്റിനു മുന്‍പ് ഈ വര്‍ഷം ടെസ്റ്റില്‍ ഇതുവരെ കോലി 1065 റണ്‍സ് നേടിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ റണ്‍ നേട്ടം 1138 ആയി. 1983-ല്‍ മൊഹീന്ദര്‍ അമര്‍നാഥ് നേടിയ 1065 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.204 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളടക്കം 82 റണ്‍സെടുത്ത കോലിയെ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ അപ്പര്‍കട്ടിനു ശ്രമിച്ച കോലിയെ തേര്‍ഡ്മാന്‍ ബൗണ്ടറിയില്‍ ഫിഞ്ച് പിടികൂടുകയായിരുന്നു.

Advertisment