Advertisment

സച്ചിനേപ്പോലെ സുദീർഘമായ രാജ്യാന്തര കരിയർ ലഭിച്ചാൽ കോലി 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കും!; ഇർഫാൻ

New Update

മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികളെന്ന സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് ഭേദിക്കാൻ വിരാട് കോലിക്ക് സാധിക്കുമോ? ഇരുവർക്കുമൊപ്പം കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഇർഫാൻ പഠാനോടാണ് ചോദ്യമെങ്കിൽ ഉത്തരം ഇതാ; സച്ചിനേപ്പോലെ സുദീർഘമായ രാജ്യാന്തര കരിയർ ലഭിച്ചാൽ കോലി 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കും!

Advertisment

publive-image

ക്രിക്കറ്റിൽ 100 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയ ആദ്യ താരവും ഇതുവരെയുള്ള ഏക താരവുമാണ് സച്ചിൻ തെൻഡുൽക്കർ. ടെസ്റ്റിൽ 51, ഏകദിനത്തിൽ 49 സെഞ്ചുറികൾ സഹിതമാണ് സച്ചിൻ സെഞ്ചുറികളിൽ സെഞ്ചുറി പൂർത്തിയാക്കിയത്.

‘രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോർഡിനൊപ്പമെത്താൻ പ്രത്യക്ഷത്തിൽ പ്രയാസമാണ്. ഏകദിനത്തിൽ 49 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താൻ കോലിക്ക് എളുപ്പമായിരിക്കാം. പക്ഷേ, രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികളെന്ന നേട്ടം അത്ര വിദൂരമാണ്.

കോലിയുടെ കായികക്ഷമതയും രാജ്യാന്തര ക്രിക്കറ്റിൽ എത്രകാലം നിലനിൽക്കുമെന്നതുമെല്ലാം ആ നേട്ടം സ്വന്തമാക്കുന്നതിൽ പ്രധാനമാണ്. സച്ചിൻ കളിച്ചയത്ര കാലം കളിക്കാൻ സാധിച്ചാൽ ഒരുപക്ഷേ, സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കോലിക്ക് സാധിച്ചേക്കാം’ – പഠാൻ അഭിപ്രായപ്പെട്ടു.

മറുവശത്ത് ഏകദിനത്തിൽ ടെസ്റ്റിൽ 27, ഏകദിനത്തിൽ 43 സെഞ്ചുറികൾ സഹിതം ഇതുവരെ 70 സെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം. സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്താൻ വേണ്ടത് 30 സെഞ്ചുറികൾ. ടെസ്റ്റിൽ 200 മത്സരങ്ങളിൽനിന്നാണ് സച്ചിൻ 51 സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിനത്തിൽ 49 സെഞ്ചുറി നേടിയത് 463 മത്സരങ്ങളിൽനിന്നും. എന്നാൽ, താരതമ്യേന കുറഞ്ഞ മത്സരങ്ങളിൽനിന്നാണ് കോലിയുടെ സെഞ്ചുറി നേട്ടങ്ങൾ. 86 ടെസ്റ്റുകളിൽനിന്നാണ് കോലി 27 സെഞ്ചുറി നേടിയത്. 43 സെഞ്ചുറിക്ക് വേണ്ടിവന്നത് 248 ഏകദിനങ്ങൾ മാത്രം.

virat kohli sachin tendulkkar IRFAN PATAN
Advertisment