Advertisment

കൊറോണ കാലത്തും കോഹ്ലി നേടി..ഇന്‍സ്റ്റാഗ്രാമിലൂടെ കോടികള്‍!!

New Update

കൊറോണ ഭീതിയെത്തുടർന്ന് ലോകം ലോക് ഡൗണിലായതിനെത്തുടർന്ന് ലോകമെങ്ങുമുള്ള കായിക മത്സരങ്ങളൊക്കെ റദ്ദാക്കപ്പെട്ടതോടെ വൻ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ക്രിക്കറ്റ് ബോർഡുകൾക്കും താരങ്ങൾക്കുമുൾപ്പെടെ കോടികളുടെ വരുമാനനഷ്ടമുണ്ടായപ്പോഴും ​ഗ്രൗണ്ടിലിറങ്ങാതെ നേട്ടമുണ്ടാക്കിയവരിൽ പ്രധാനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്.

Advertisment

publive-image

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള വരുമാനത്തിലാണ് കോഹ്ലി കോടികള്‍ സമ്പാദിച്ചത്. മാര്‍ച്ച് 12 മുതല്‍ മെയ് 14 വരെയുള്ള കാലയളവില്‍ കോലി 3,79,294 (ഏകദേശം 3 കോടി 62 ലക്ഷം രൂപ) പൗണ്ട് നേടി. ഓരോ സ്‌പോണ്‍സേഡ് പോസ്റ്റിനും കോലി 1,26,431 പൗണ്ട് വീതം സമ്പാദിച്ചതായാണ് കണക്ക്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1.8 മില്യണ്‍ പൗണ്ട് (ഏകദേശം 17 കോടി രൂപ) ആണ് ഇക്കാലയളവില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ നേടിയത്.

സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ആരാധകരുള്ള കളിക്കാര്‍ക്കാണ് വരുമാനം ലഭിക്കുക. 200 മില്യണ്‍ ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടുന്ന ആദ്യ വ്യക്തിയായി ഈ വര്‍ഷം ജനുവരിയില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആകെ 427 മില്യണ്‍ ഫോളോവേഴ്‌സ് റൊണാൾഡോയ്ക്കുണ്ട്.

വരുമാനമുണ്ടാക്കിയ ലോകകായികതാരങ്ങളുടെ ലിസ്റ്റിൽ വിരാട് കോഹ്ലി ആറാം സ്ഥാനത്താണ്. ലയണല്‍ മെസ്സിയ്ക്ക് 12 മില്യണ്‍ പൗണ്ടും നെയ്മര്‍ 1.1 മില്യണ്‍ പൗണ്ടും ഇൻസ്റ്റാ​ഗ്രാം വീഡിയോകളിലൂടെ നേടാൻ കഴിഞ്ഞു. ബാസ്‌ക്കറ്റ്‌ബോള്‍ താരം ഷാഖ്വില്‍ ഒനില്‍, മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എന്‍ബിഎ താരം ഡ്വെയ്ന്‍ വേഡ് തുടങ്ങിയവരെല്ലാം ലിസ്റ്റിലുണ്ട്. വനിതകളിൽ മുന്നിൽ വരുന്നത് ഈ ലിസ്റ്റിൽ 13 ാം സ്ഥാനത്തുള്ള സെറീന വില്യംസാണ്.

instagram virat kohli
Advertisment