Advertisment

അടുത്ത സീണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഒരു അവസരം കിട്ടുമോ ? വിരാട് കോഹ്ലിയോട് ഹാരി കെയ്ന്‍ ചോദിക്കുന്നു; പരിഗണിക്കാമെന്ന് കോഹ്ലിയും; വീഡിയോ വൈറല്‍

New Update

publive-image

Advertisment

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്ബോൾ ടീം താരവും ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന്റെ സ്ട്രൈക്കറുമായ ഹാരി കെയ്ന്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലാകുന്നു. ഇതിനോടൊപ്പം അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ തനിക്ക് അവസരം ലഭിക്കുമോയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോട് ചോദിച്ചിരിക്കുകയാണ് താരം.

ബാറ്റിങ്ങിൽ തനിക്കെന്തൊക്കെ സാധ്യമാകുമെന്ന് വിഡിയോ സഹിതം പങ്കുവച്ചാണ് കെയ്ൻ കോലിയോട് അവസരം ചോദിച്ചിരിക്കുന്നത്! ടീമിലെടുക്കുന്നത് പരിഗണിക്കാമെന്ന് കോലി മറുപടിയും നൽകിയതോടെ സംഭവം ആരാധകരും ഏറ്റെടുത്തു.

‘ട്വന്റി20യിൽ കളി ജയിപ്പിക്കാനുള്ള ഇന്നിങ്സ് കളിക്കാൻ എനിക്കാകുമെന്ന് തോന്നുന്നു. ഐപിഎൽ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ അവസരം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?’ – വിരാട് കോഹ്ലിയോടുള്ള ഹാരി കെയ്‌നിന്റെ ചോദ്യം ഇപ്രകാരമായിരുന്നു.

അധികം വൈകാതെ കോലി മറുപടിയും ട്വീറ്റ് ചെയ്തു: ഹഹ.. കഴിവുണ്ടെന്ന് ഉറപ്പ്. താങ്കളെ ഒരു കൗണ്ടർ അറ്റാക്കിങ് ബാറ്റ്സ്മാനായി ടീമിലെടുക്കാവുന്നതേയുള്ളൂ’ – ഹാരി കെയ്നെ ടാഗ് ചെയ്ത് കോലി കുറിച്ചു.

ടോട്ടൻഹാം ​ഹോട്​സ്പർ ടീമംഗങ്ങൾ ഏതാനും ദിവസങ്ങളായി ക്രിക്കറ്റിന്​ പിറകെയാണ്. ഡ്രസിങ്​ റൂമിൽ താരങ്ങൾ ക്രിക്കറ്റ്​ കളിക്കുന്ന വിഡിയോ ടോട്ടൻഹാം ഹോട്സ്പർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Advertisment