Advertisment

72 റണ്‍സ് അകലെ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്‌

New Update

publive-image

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കമാകുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മറ്റൊരു റെക്കോഡ് സ്വന്തമാക്കുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. 72 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്വന്റി 20-യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടം കോഹ്ലിക്ക് സ്വന്തമാക്കാം.

84 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 50.48 ശരാശരിയില്‍ 2928 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 99 മത്സരങ്ങളില്‍ നിന്ന് 2839 റണ്‍സുള്ള ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്. 2773 റണ്‍സുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്.

Advertisment