Advertisment

മിസ്റ്റര്‍ ഔള്‍ ചലഞ്ച് മത്സരത്തില്‍ സഹകരിച്ച് വിരാട്ട് കോഹ്ലി

New Update

കൊച്ചി: പ്രമുഖ കമ്മ്യൂണിറ്റി ഇന്ററസ്റ്റ് എഞ്ചിന്‍ മിസ്റ്റര്‍ ഔള്‍ നാലാഴ്ച നീണ്ടുനില്‍ക്കുന്ന #മിസ്റ്റര്‍ ഔള്‍ ചലഞ്ച് മത്സരത്തിന് തുടക്കമിടുന്നു. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മത്സരം നടക്കുക. മത്സരത്തില്‍ വിജയികളാകുന്ന 170 പേര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട്ട് കോഹ്ലി ഒപ്പിട്ട സ്മരണികയും 1000 രൂപ മൂല്യമുള്ള ഗിഫ്റ്റ് കാര്‍ഡും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ നല്‍കും. #മിസ്റ്റര്‍ ഔള്‍ ചലഞ്ചില്‍ സമ്മാനങ്ങള്‍ നേടാനായി ചെയ്യേണ്ട രണ്ട് കാര്യങ്ങള്‍ ഇവയാണ്:

Advertisment

1. മിസ്റ്റര്‍ ഔളില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ വിരാട്ട് കോഹ്ലിയുടെ പേജ് ഫോളോ ചെയ്യുക. ഇത് സ്വാഭാവികമായി തന്നെ ഉപയോക്താക്കളെ ഗിഫ്റ്റ് കാര്‍ഡ് നറുക്കെടുപ്പിന് യോഗ്യരാക്കുന്നു. പ്യൂമ വണ്‍8, റോണ്‍, മ്യൂവ് അക്കൗസ്റ്റിക്‌സ് എന്നിവയുടെ ഗിഫ്റ്റ് കാര്‍ഡുകളാണ് ലഭിക്കുക.

2. ഏറ്റവും കൂടുതല്‍ പോയിന്റ് നേടാനായി ഇഷ്ടമുള്ള വിഷയത്തില്‍ മിസ്റ്റര്‍ ഔള്‍ ബ്രാഞ്ച് സൃഷ്ടിക്കുക. തങ്ങളുടെ മിസ്റ്റര്‍ ഔള്‍ ബ്രാഞ്ചിലേക്ക് എത്തുന്ന ഓരോ എന്‍ട്രിക്കും ഓരോ പോയിന്റ് ലഭിക്കും. കൂടാതെ തങ്ങളുടെ ക്ഷണം സ്വീകരിച്ച് മിസ്റ്റര്‍ ഔളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സുഹൃത്തിനും ഓരോ പോയിന്റ് വീതം ലഭിക്കും. ഒപ്പിട്ട സ്മരണികയും ഗിഫ്റ്റ് കാര്‍ഡുകളുമായിരിക്കും സമ്മാനങ്ങള്‍.

വിരാട്ട് കോഹ്ലിയും മിസ്റ്റര്‍ ഔളും തമ്മില്‍ ഈ വര്‍ഷാദ്യം ആരംഭിച്ച പങ്കാളിത്തത്തില്‍ നിന്നാണ് #മിസ്റ്റര്‍ ഔള്‍ ചലഞ്ച് ഉടലെടുത്തത്. മത്സരത്തിലൂടെ ഏതൊക്കെ പുതിയ ബ്രാഞ്ചുകള്‍ സൃഷ്ടിക്കപ്പെടുമെന്നും ജനപ്രീയമാകുമെന്നും കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് മിസ്റ്റര്‍ ഔള്‍ സിഇഒയും സഹസ്ഥാപകനുമായ അരവിന്ദ് റായ്ച്ചൂര്‍ പറഞ്ഞു.

എന്നും തന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ആരാധകര്‍ക്ക് തിരിച്ചുനല്‍കാനുള്ള അവസരമാണ് മിസ്റ്റര്‍ ഔള്‍ ചലഞ്ച് നല്‍കുന്നതെന്ന് വിരാട്ട് കോഹ്ലി പറഞ്ഞു.

ഐട്യൂണ്‍സ് അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ ആപ്പ് സ്റ്റോറില്‍ നിന്നും മിസ്റ്റര്‍ ഔള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കനിക- 9560466524

Advertisment