Advertisment

നോര്‍ക്കയുമായി യോഗം സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി; പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി നോര്‍ക്കയുമായി സഹകരിച്ച് വെര്‍ച്വല്‍ മീറ്റിംഗ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ്, എംബസിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, നോര്‍ക്ക & ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, നോര്‍ക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങളുമായി എംബസികളുടെ സഹകരണം ശക്തമാക്കുന്നതിനുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.

publive-image

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി എംബസി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ സ്ഥാനപതി വിശദീകരിച്ചു. ഓപ്പണ്‍ ഹൗസ് യോഗങ്ങള്‍, രജിസ്‌ട്രേഷന്‍ ഡ്രൈവുകള്‍, കോണ്‍സുലര്‍ സര്‍വീസ് ഫീഡ്ബാക്ക് മെക്കാനിസം, ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് അടുത്തിടെ ധാരണാപത്രം ഒപ്പുവച്ചത്, കേരളത്തിലുള്ള പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, ബിസിനസ്, ഇന്‍വെസ്റ്റ്‌മെന്റ്, ടൂറിസം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് യോഗത്തില്‍ പ്രതിപാദിച്ചു.

publive-image

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇളങ്കോവനും വിശദീകരിച്ചു. കുവൈറ്റിലെ കേരളത്തില്‍ നിന്നുള്ള പ്രവാസികളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെക്കുറിച്ചും, നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ചും വിശദമായി എംബസിയും നോര്‍ക്കയും ചര്‍ച്ച ചെയ്തു.

publive-image

വ്യാപാരം, വാണിജ്യം, നിക്ഷേപങ്ങള്‍, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും, കേരളത്തില്‍ നിന്നുള്ള നേരിട്ടുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും, കുവൈറ്റില്‍ നിന്നുള്ള ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ക്കും യോഗം പ്രാധാന്യം നല്‍കി.

Advertisment