Advertisment

ലിനി സിസ്റ്ററായി റിമ; വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

New Update

കൊച്ചി: കേരളം കണ്ടതും അനുഭവിച്ചതുമായ നിപ്പയെ ആഷിഖ് അബുവിലൂടെ സ്ക്രീന്‍ കാണാനുള്ള ആകാംഷയിലാണ് മലയാളികള്‍. ജൂണ്‍ ഏഴിന് റിലീസാകുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം വൈറലായിരുന്നു. മന്ത്രി കെകെ ഷൈലജ ടീച്ചറായി എത്തിയ രേവതിയുടെ പോസ്റ്ററിന് നിറഞ്ഞ സ്വീകരണമായിരുന്നു.

കേരളത്തിന്‍റെ നൊമ്പരമായി മാറിയ ലിനി സിസ്റ്ററായി ചിത്രത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്. ലിനി സിസ്റ്ററായുള്ള റിമ കല്ലിങ്കലിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വൈറസില്‍ നിന്ന് മലയാളികള്‍ക്ക് ഒരുപാട് പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്ററും.

 

Advertisment