Advertisment

ആഷ്ഖ് അബുവിന്റെ 'വൈറസിന്' സ്റ്റേ..തന്റെ കഥ മോഷ്ടിച്ചതാണെന്ന് സംവിധായകന്‍ ഉദയ് അനന്തന്‍...സ്റ്റേ വിഷു റിലീസായി ചിത്രം എപ്രില്‍ 11 ന് തിയേറ്റുകളില്‍ എത്തിനാനിരിക്കെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ആഷ്‌ക് അബുവിന്റെ പുതിയ ചിത്രം വൈറസിന് സ്റ്റേ.  നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ചതാണ് സിനിമയുടെ ഇതിവൃത്തം. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

Advertisment

publive-image

 

എറണാകുളം സെഷന്‍സ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

Advertisment