Advertisment

വിസ ഏജന്റ് ചതിയിൽ പെടുത്തിയ പ്രവാസി യുവാവ് പ്ലീസ് ഇന്ത്യയുടെ സഹായത്താൽ നാടണഞ്ഞു

author-image
admin
New Update

റിയാദ് :വിസ ഏജന്റിന്റെ ചതിയിൽ അകപ്പെട്ടു മരുഭൂമിയിൽ ദുരിതജീവിതം അനുഭവിക്കേണ്ടി വന്ന പ്രവാസി യുവാവ് മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ്‌ സെൽ ) ന്റെ സഹായത്തോടെ സ്വദേശത്തേക് മടങ്ങി.

Advertisment

publive-image

റിയാദിൽ ഹൌസ് ഡ്രൈവർ വിസക്ക് എത്തിയ പാലക്കാട് ചെർപ്പുളശേരി സ്വദേശി ആയ അൻഷിഫ്(22)ആണ് സൗദിയിൽ ദുരിതത്തിൽ ആയത്. റിയാദിൽ നിന്നും ഏജന്റ് മുജീബ് നിലമ്പൂരിന്റെ ചതിയിൽ പെട്ട് ജുബൈലിൽ നിന്നും 80 km ഉള്ളിലായി മരുഭൂമിയിലെ മസ്രയിൽ കൊണ്ട് വിടുകയായിരുന്നു. അവിടെ രണ്ടരമാസക്കാലം വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ലാതെ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ദുരിതം അനുഭവിച്ചത്. 1500 റിയാൽ ശമ്പളം പറഞ്ഞ സ്ഥാനത്തു 1000റിയാൽ മാത്രമേ കൊടുത്തിരുന്നുള്ളൂ.

തുടർന്ന് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ്‌ സെൽ)ചെയർമാൻ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെടുകയും പ്ലീസ് ഇന്ത്യ ദമ്മാം ഘടകം ലീഡേഴ്‌സ് മുജീബ് ഏകലൂർ, സതീഷ് പാലക്കാട്, അനിൽ കുമാർ ആലപ്പുഴ, തുടങ്ങിയവർ വളരെ സാഹസികമായി സറ റൂട്ടിൽ നിന്നും 80 km അകലെ മരുഭൂമിയിൽ വെച്ച് അന്ഷിഫിനെ കണ്ടെത്തുകയും അവിടെ നിന്നും രക്ഷപെടുത്തി കൊണ്ട് വന്ന് ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

സ്പോൺസറുമായി പല തവണ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ഇല്ലാതിരിക്കുകയും സ്പോൺസർ അന്ഷിഫിനെ രക്ഷപ്പെടുത്തിയ സാമൂഹിക പ്രവർത്തകൻ സതീഷ് പാലക്കാടിനെതീരെ കേസ് കൊടുക്കുകയും ഫോണിൽ വിളിച്ചു ഭീഷണി പെടുത്തുകയും ചെയ്തതോടെ പ്ലീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ്‌ രാമഞ്ചിറയുടെ നിർദേശപ്രകാരം സക്കീർ ഹുസൈന്റെ അവസരോചിതമായ ഇടപെടലിലൂടെ എക്സിറ്റ് അടിച്ചു അൻഷിഫ് നാട്ടിലേക്ക് തിരിച്ചത്.

ലത്തീഫ് തെച്ചി, ഷാനവാസ്‌ രാമഞ്ചിറ, സതീഷ് പാലക്കാട്, മുജീബ് ഏകലൂർ, സക്കീർ ഹുസൈൻ, അനിൽ കുമാർ ആലപ്പുഴ, ഷാഹിദ് വടപുറം, സൈഫുദ്ധീൻ എടപ്പാൾ, രതീഷ് തമ്പുരാൻ, സൗദിയിലെ akdf പ്രവർത്തകർ, തുടങ്ങി നിരവധി പേര് അന്ഷിഫിനു സഹായവുമായി രംഗത്തുണ്ടായിരുന്നു.

Advertisment