Advertisment

കുവൈറ്റില്‍ വിസാക്കച്ചവടം നടത്തിയിരുന്ന അനധികൃത കമ്പനി കണ്ടെത്തി ; പ്രവാസികളെ എത്തിച്ചത് തെരുവുകളില്‍ ഭിക്ഷാടനത്തിനായി

New Update

കുവൈറ്റ് : കുവൈറ്റില്‍ വിസാക്കച്ചവടം നടത്തിയിരുന്ന അനധികൃത കമ്പനി കണ്ടെത്തി . നൂറുകണക്കിന് വാണിജ്യ വിസകളാണ് ഇവിടെ നിന്നും പ്രവാസികള്‍ക്ക് വില്‍പ്പന നടത്തിയത്. സംഭവത്തില്‍ കമ്പനി ഉടമയെയും അറബ് പ്രവാസിയെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി . വ്യാജ കമ്പനി വിസ നല്‍കി പ്രവാസികളെ എത്തിച്ചത് തെരുവുകളില്‍ ഭിക്ഷാടനത്തിനായാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Advertisment

publive-image

തുടര്‍ന്ന് തെരുവില്‍ ഭിക്ഷാടനം നടത്തിയിരുന്ന രണ്ട് പ്രവാസികളെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കമ്പനിയുടെ പങ്ക് വ്യക്തമായത്. തങ്ങളെ കുവൈറ്റിലേക്ക് വിസ നല്‍കി ഭിക്ഷാടനത്തിനായി എത്തിച്ചത് ആരോപണ വിധേയമായ കമ്പനിയാണെന്ന് പ്രവാസികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

തുടര്‍ന്ന് കൂടുതല്‍ പേരെ രാജ്യത്തേയ്ക്ക് ഭിക്ഷാടനത്തിനായി എത്തിക്കുന്നത് തടയാന്‍ അധികൃതര്‍ കമ്പനിയുടെ ഫയല്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. 200 മുതല്‍ 250 കെഡിവരെ വാങ്ങിയാണ് കമ്പനി പ്രവാസികള്‍ക്ക് വാണിജ്യ വിസകള്‍ വിറ്റിരുന്നത്.

kuwait kuwait latest
Advertisment