Advertisment

ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു. 82 വയസായിരുന്നു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു.

Advertisment

publive-image

ഇതിനെത്തുടര്‍ന്നാണ് മരിച്ചത്. 1976 ല്‍ പുറത്തിറങ്ങിയ 'ചല്‍തേ ചല്‍തേ' എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

ബിഷം കോലി എന്നായിരുന്നു വിശാല്‍ ആനന്ദിന്റെ യഥാര്‍ത്ഥ പേര്. എഴുപതുകളില്‍ ഹിന്ദുസ്ഥാന്‍ കി കസം, ടാക്‌സി ഡ്രൈവര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള വിശാല്‍, സിമി അഗര്‍വാള്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ചല്‍തേ ചല്‍തേയില്‍ അഭിനയിച്ചതോടെയാണ് ജനശ്രദ്ധ നേടുന്നത്.

ഹമാര അധികാര്‍, സരെഗമപ, ഇന്ത്‌സാര്‍, ദില്‍ സേ മിലെ ദില്‍, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

visal anad passedaway
Advertisment