Advertisment

നാലാം നിലയില്‍ നിന്നും ചാടിയപ്പോള്‍ ശരിക്കും വീണ് പരിക്കേറ്റു, എങ്കിലും ഡ്യൂപ്പിനെ വെയ്ക്കാന്‍ തയ്യാറല്ല..: വിശാല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

‘ലാത്തി’ എന്ന സിനിമയാണ് നടന്‍ വിശാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ഷൂട്ടിംഗിനിടെ താരത്തിന് പല തവണ പരിക്കേറ്റിരുന്നു. സംഘട്ടന രംഗങ്ങള്‍ക്കിടെ പരിക്കേറ്റിരുന്നെങ്കിലും താന്‍ ഡ്യൂപ്പിനെ വയ്ക്കാതെ സ്വയം ഫൈറ്റ് ചെയ്യാന്‍ ഇറങ്ങിയതിനെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.

”എന്റെ ചിത്രങ്ങളില്‍ ഞാന്‍ ഡ്യൂപ്പിനെ വെക്കാറില്ല. എന്റെ ആക്ഷന്‍ രംഗങ്ങള്‍ സ്വയം ചെയ്യാറാണ് പതിവ്. എനിക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തിന് ജനങ്ങള്‍ നല്‍കുന്ന കയ്യടി എനിക്ക് ആവശ്യമില്ല” എന്നാണ് വിശാല്‍ ഒരു അഭിമുഖത്തിനിടെ പ്രതികരിക്കുന്നത്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടുന്ന സീന്‍ വരെ ബോഡി ഡബിളിനെ വയ്ക്കാതെ വിശാല്‍ ചെയ്തിരുന്നു. ഇതിനെ കുറിച്ചും താരം പറയുന്നുണ്ട്. ”ഈയിടെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ശരിക്കും വീണു.”

”ബോഡി ഡബിള്‍ ചെയ്യിക്കാവുന്ന രംഗമായിരുന്നുവെങ്കിലും സ്വയം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു” എന്നാണ് വിശാല്‍ പറയുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടന സംവിധാനം. അതേസമയം, ഡിസംബര്‍ 22ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.

എ. വിനോദ് കുമാറാണ് ലാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. റാണാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രമണ, നന്ദ എന്നിവരാണ് ലാത്തി നിര്‍മ്മിച്ചിരിക്കുന്നത്.

Advertisment