Advertisment

സൗഹാർദ്രം കുവൈത്ത് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദർശന 2018 ഈസ്റ്റർ വിഷു പ്രോഗ്രാം

New Update

കുവൈത്ത്  : സൗഹാർദ്രം കുവൈത്ത് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദർശന 2018 ഈസ്റ്റർ വിഷു പ്രോഗ്രാം ഏപ്രിൽ 20 ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് കേരളീയതനിമയോട് കൂടി വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു .

Advertisment

ഗീത കുമാരി ആലപിച്ച പ്രാർത്ഥന ഗാനത്തോടെ ഉത്ഘാടന കർമങ്ങൾക്കു തിരി തെളിഞ്ഞു. സൗഹാർദ്രം കുവൈത്ത്‌ പ്രസിഡന്റ് ബിജു ആർ ഭവൻസിന്റെ അധ്യക്ഷതയിൽ കുവൈത്ത് പ്രവാസി സമൂഹത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ  മനോജ് മാവേലിക്കര ഭദ്ര ദീപം കൊളുത്തി ഉൽഘാടന കർമം നിർവഹിച്ചു .

publive-image

തുടർന്ന് പ്രശസ്ത പൊതു പ്രവർത്തകരായ സാം പൈനoമൂട് ഷംസു താമരക്കുളം എന്നിവർ സമകാലിക സംഭവങ്ങളെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമിതി അംഗങ്ങൾ വിനു പി ശ്രീധരൻ, സുരേഷ് കുമാർ,  സദാനന്ദൻ നായർ,ഹബീബ് കാക്കൂർ,ബിജുമോൻഭാനു,ബിജു സോമൻ, ഷാജഹാൻ എന്നിവർ ആശംസകളും ജ്യോതി നന്ദിയും പറഞ്ഞു .

Advertisment