Advertisment

നാളെ വിഷു: വിഷു വിപണി പാലക്കാട് സജീവം...

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സമ്പൽസമൃദ്ധിയും ഐശ്വര്യവും നൽകുന്ന വിഷു നാളെ. കണ്ണനെ കണി കാണാൻ കണിയൊരുക്കുന്നതിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ ജനതിരക്ക് ഏറെയാണ്. കണി വെക്കാൻ ഉപയോഗിക്കുന്ന കണിവെള്ളരി, കൊന്നപ്പൂ, പഴവർഗ്ഗങ്ങൾ തുടങ്ങിയവക്ക് വൻതുകയാണ് ഈടാക്കുന്നതെന്നു് ജനങ്ങൾ പറഞ്ഞു.

നാളെ പുലർച്ചക്ക് എഴുന്നേറ്റ് കണ്ണനെ കണികാണും. ഉരുളിയിൽ അരി, പുതുവസ്ത്രം, പഴവർഗ്ഗങ്ങൾ, കർപ്പൂരം, ചന്ദന തിരി, നാണയം എന്നിവയാണ് വെക്കുന്നത്. പണ്ടൊക്കെ സ്വർണ്ണം, വെള്ളി, നാണയങ്ങളാണ് വെച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത്തരം നാണയങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള നാണയങ്ങളാണ് വെക്കുന്നത്.

publive-image

കണി കണ്ട ശേഷം വീട്ടിലെ കാരണവർ താഴെയുള്ളവർക്കെല്ലാം വിഷുകൈനീട്ടം നൽകും. പലരും ഈ തുക ഒരു വർഷം വരെ സൂക്ഷിക്കും. ഈ വിഷു ദിനം മുതൽ അടുത്ത വിഷു ദിനം വരെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനാണ് വിഷുകൈനീട്ടം സൂക്ഷിക്കുന്നതെന്നാണ് വിശ്വാസം. ഉച്ചക്ക് വിഭവസമൃതമായ സദൃയും വൈകിട്ട് കലാപരിപാടികളും മുൻ കാലങ്ങളിൽ അരങ്ങേറാറുണ്ടെങ്കിലും ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ കലാ പരിപാടികൾ ഉപേക്ഷിച്ചിരിക്കയാണ്.

palakkad news
Advertisment