Advertisment

എറണാകുളം കരയോഗത്തിന്‍റെ വിഷുവിപണന മേള ഏപ്രില്‍ 14 വരെ

New Update

ഈ വര്‍ഷത്തെ എറണാകുളം കരയോഗം ടി ഡി എം ഹാളില്‍ ഒരുക്കുന്ന വിഷുവിപണന മേള കരയോഗം പ്രസിഡന്റ് കെ പി കെ മേനോന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10 ന് ആരംഭിച്ച വിപണന മേള 14 ന് അവസാനിക്കും.

publive-image

ചടങ്ങില്‍ കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ (വേണു), കെ രാജഗോപാല്‍, കെ ഭവാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഏപ്രില്‍ 10, 11, 12, 13, 14 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 7 മണി വരെ നടക്കുന്ന വിപണന മേളയില്‍ പാലട, വിവിധതരം അച്ചാറുകള്‍, കാളന്‍, പുളിയിഞ്ചി, കൊണ്ടാട്ടങ്ങള്‍ എന്നിവ ലഭ്യമാണ്.

Advertisment