Advertisment

വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ചയെന്നർത്ഥം - അഡ്വ.അനിൽ ബോസ്

New Update

അഡ്വ.അനിൽ ബോസ്

Advertisment

publive-image

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം........നാളെ ഏപ്രിൽ 14 മേടം 1 "തുല്ല്യത" എന്ന ചിന്ത ഏല്ലാവർക്കും ഉണ്ടാകാൻ ഈ ദിനം ഉപകരിക്കട്ടെ ...........

എല്ലാ പ്രിയപ്പെട്ടവർക്കും എൻ്റെയും കുടുംബത്തിൻ്റെയും "വിഷു ആശംസകൾ"

വിഷുക്കണി കാണുന്നത് ഏവർക്കും നിർവൃതി നൽകുന്നതാണ് .

വെള്ളോട്ടുരുളിയിലോ ,താലത്തിലോ ആണ് കണിയൊരുക്കാറുള്ളത് . സ്വർണ്ണനിറത്തിലുള്ള കണിവെള്ളരിക്കയും സുവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. എല്ലാ മംഗള വസ്തുക്കളും കണികാണാന്‍ വയ്ക്കാവുന്നതാണ്. കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം ഏറെ പ്രധാനമാണ്. ചിലയിടത്ത് ശ്രീഭഗവതിയെ സങ്കല്‍പിച്ച് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നവരുമുണ്ട് , വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ചയെന്നർത്ഥം...

ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി. ഉറക്കമുണര്‍ന്നാലുടന്‍ ദിവ്യമായ കണികാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു. കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കാണുന്നു .ആഘോഷങ്ങൾ പടക്കം പൊട്ടിക്കലടക്കം പലവിധമാണ് .

പക്ഷെ ഇക്കുറി ഇതൊന്നും ഇല്ല . നാം കേട്ടുകേൾവിയില്ലാത്ത കോവിഡ് 19 നെതിരായ ചെറുത്തു നിൽപിലാണ് . ഈ ദിവസത്തിന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്നും അതിലുള്ള സന്തോഷം നിറഞ്ഞ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്.

പുതിയൊരു കാലത്തെ പ്രതീക്ഷയോടെ നോക്കാനും, നന്മയെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാനും, പ്രകൃതിയോടു കൂടുതല്‍ ഇണങ്ങാനും, കുടുംബ ബന്ധങ്ങള്‍ക്ക് ആത്മീയതയുടെയും ,ആഘോഷത്തിന്റെയും അകമ്പടി നൽകി അത് ഊട്ടിയുറപ്പിക്കുവാനുമാകട്ടെ ഇത്തരം വിശേഷാൽ ദിനങ്ങൾ.

വിത്തും കൈക്കോട്ടുമായി പുതിയൊരു കാർഷിക ഉത്സവ പ്രാരംഭമായി വിഷുവിനെ കാണുന്നവരുമാണ് നാം . അതുകൊണ്ടുതന്നെ കൃഷി കർമ്മ ആരംഭത്തിന് വിഷു ദിവസവും, അതിനോട് അനുബന്ധിച്ചുള്ള ശുഭമുഹൂർത്തങ്ങളും വളരെ ശ്രേയസ്കരമായി കരുതുന്നവരാണ് നമ്മൾ കേരളീയർ.... നന്മകൾ നേരുന്നു..

vishu
Advertisment