കമല്‍ഹാസന്റെ ആക്ഷന്‍ ത്രില്ലര്‍ പടം വിശ്വരൂപം രണ്ടിന്റെ ട്രയിലര്‍ പുറത്തുവിട്ടു

ഫിലിം ഡസ്ക്
Monday, June 11, 2018

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്‍ കമല്‍ഹാസന്റെ ആക്ഷന്‍ ത്രില്ലര്‍ പടം വിശ്വരൂപം രണ്ടിന്റെ ട്രയിലര്‍ പുറത്തുവിട്ടു. 1 മിനിട്ടും 47 സെക്കന്റുമുള്ള ട്രയിലറില്‍ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ സീനുകളാണുള്ളത്.

Image result for vishwaroopam 2

വിശ്വരൂപം ആദ്യ പതിപ്പിന്റെ ഏറെ വിവാദങ്ങള്‍ തീര്‍ത്താണ് തീയറ്ററിലെത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ഈ സിനിമയെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നാല് ദിവസം കൊണ്ട് 120 കോടിയോളം രൂപയാണ് തിയറ്ററുകളില്‍ നിന്ന് സിനിമ വാരിയത്.

Image result for vishwaroopam 2

വിശ്വരൂപം ഒന്നാം പതിപ്പിന്റെ തകര്‍പ്പന്‍ വിജയമാണ് രണ്ടാം ഭാഗം പുറത്തിറക്കാന്‍ കമലിന് പ്രചോദനമായത്. അതിനാല്‍ തന്നെ കമല്‍ ആരാധകര്‍ക്ക് പ്രതീക്ഷയും ഏറെയാണ്. തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

Image result for vishwaroopam 2

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമല്‍ തന്നെയാണ്. ചിത്രത്തില്‍ മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന പട്ടാളക്കാരന്റെ വേഷമാണ് കമല്‍ ചെയ്യുന്നത്.

Image result for vishwaroopam 2

കമലും ചന്ദ്രഹാസനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന രാഹുല്‍ ബോസ്, പൂജാ കുമാര്‍, ശേഖര്‍ കപൂര്‍, അന്ദേര ജറീമിയ, തുടങ്ങി ബോളിവുഡിലെയും കോളിവുഡിലെയും സൂപ്പര്‍ താരനിര തന്നെയാണ് അണിചേരുന്നത്.

×