Advertisment

സന്ദര്‍ശകവിസയില്‍ യു എ ഇയില്‍ വീട്ടുജോലിക്കായി വരരുതെന്ന് ഇന്ത്യന്‍ എംബസി

author-image
admin
Updated On
New Update

യു.എ.ഇയില്‍ വീട്ടുജോലി ചെയ്യാന്‍ സന്ദര്‍ശക വിസയില്‍ വരരുതെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. 30 വയസില്‍ താഴെയുള്ള സ്ത്രീകളെ വീട്ടുജോലിക്ക് അയക്കുന്നത് ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

Advertisment

സന്ദര്‍ശക വിസയില്‍ സ്ത്രീകളെ കൊണ്ടുവരുന്ന ലോബി ശക്തമായ സാഹചര്യത്തിലാണ് ബോധവത്കരണ നടപടികള്‍ ശക്തിപ്പെടുത്താന്‍ എംബസി തീരുമാനിച്ചിരിക്കുന്നത്.

publive-image

ശരിയായ തൊഴില്‍ വിസയില്‍ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമെ രാജ്യം വിട്ടു വരാവൂ എന്നാണ് എംബസി നല്‍കുന്ന നിര്‍ദേശം. എങ്കില്‍ മാത്രമെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവൂ. രണ്ട് വര്‍ഷത്തിനിടെ സന്ദര്‍ശക വിസയില്‍ എത്തി ചതിയില്‍ പെട്ട 400 ല്‍ കൂടുതല്‍ സ്ത്രീകള്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബൈയിലെ കോണ്‍സലേറ്റിലും അഭയം തേടിയിരുന്നു. തിങ്കളാഴ്ച നാല് യുവതികള്‍ കൂടി ഇത്തരത്തില്‍ സഹായം തേടിയിട്ടുണ്ട്.

visiting visa#uae
Advertisment