Advertisment

വിവേകിനെ അവസാനമായി കാണാന്‍ സൂര്യ എത്തി, കൂടെ കാര്‍ത്തിയും ജ്യോതികയും

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പേരാണ് വിവേകിന്റെ വീടിന് പരിസരത്ത് തടിച്ചു കൂടുന്നത്. തങ്ങളുടെ പ്രിയ സഹതാരത്തെ ഒരുനോക്ക് കാണാൻ സൂര്യയും കുടുംബസമേതം വിവേകിന്റെ വസതിയിലെത്തി. കാർത്തിയും ജ്യോതികയും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Advertisment

publive-image

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വിവേക് വിട പറഞ്ഞത്. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു.

ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്.

actor vivek
Advertisment