Advertisment

വിവേകാനന്ദ ജയന്തി ആഘോഷിച്ചു.

author-image
admin
Updated On
New Update

റിയാദ് :  ഇന്ത്യന്‍ കമ്യൂണിറ്റിയും സമന്വയയും സംയുക്തമായി 156-) മത് വിവേകാനന്ദ ജയന്തി ആഘോഷിച്ചു,വന്ദേ വിവേകാനന്ദം എന്ന പേരില്‍ അല്‍മാസ് റെസ്റ്റോറന്‍റില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സി ഡി സി എം ഡോ: സുഹൈല്‍ അജാസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു.

Advertisment

publive-image

വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടിയില്‍  സമന്വയ പ്രസിഡണ്ട് ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസറ്റ് സെക്രട്ടറി ഡോ: രാം ബാബു, ഡോക്ടര്‍ സുഹൈല്‍ അജാസ് ഖാന്‍റെ മാതാവ് സല്‍മ ഖാന്‍, പ്രമുഖ വേദാചാര്യന്‍ ഡോ: ഫാലാ അജ്മി , ,കുമാരന്‍ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു,

ഉദ്ഘാടന പ്രസംഗം നടത്തിയ സുഹൈല്‍ അജാസ് ഖാന്‍ വിവേകാനന്ദ സ്വാമിയുടെ വീക്ഷണങ്ങള്‍ തന്‍റെ ജീവിതത്തെ സ്വാധീനിച്ച വഴികളെ കുറിച്ച് വിവരിച്ചു.

തുടര്‍ന്ന് സംസാരിച്ച അദ്ദേഹത്തിന്‍റെ മാതാവിന്‍റെ പ്രസംഗവും കയ്യടികളില്‍ മുങ്ങി,

കുമാരന്‍, ജിഷ്ണു അശോക്, വിഷ്ണുപ്രിയ, ലക്ഷ്മി മഗേഷ്, ഗൗരി മധു, ഓംകാര്‍, പ്രദീപ്, നന്ദിനി രമേശ്, ജയശ്രീ സൂരജ്,ശിവരാമലിംഗം, എന്നിവരുടെ വിവിധ ഭാഷയിലുള്ള  വിവേകാനന്ദ സ്വാമിയെ കുറിച്ചുള്ള പ്രസംഗങ്ങള്‍ ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.

publive-image

ശരണ്യ,അനഘ, ഹരിനന്ദന, എെശ്വര്യ, എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന ഡാന്‍സും ദേശഭക്തിഗാനവും അരങ്ങേറി വിവേകാനന്ദ സ്വാമിയുടെ ജീവിതത്തിലൂടെ കണ്ണോടിച്ച് പോയ നാടകത്തിലൂടെ വന്ദേ വിവേകാനന്ദം പരിപാടിക്ക് സമാപ്തി കുറിച്ചു,, ദേശഭക്തി ഗാനത്തോടെ സമാപനം കുറിച്ച പരിപാടിയില്‍ സമന്വയ വൈസ് പ്രസിഡണ്ട് സ്വപ്ന മഗേഷ് അവതാരികയായി, സമന്വയ ജനറല്‍ സെക്രട്ടറി മധു എടച്ചേരി സ്വാഗതവും  യോഗാചാര്യ സൗമ്യ നന്ദിയും  പ്രകാശിപ്പിച്ചു

publive-image

പരിപാടികള്‍ക്ക്  സുനില്‍ മേനോന്‍ ,രവികുമാര്‍ ,അശോകന്‍,ഹരി,പ്രകാശ് ശിവ, ബാബു, അജീഷ്, വാസുദേവ്, മഗേഷ്,വി നോദ്,,മണികണ്ഠന്‍,സുരേന്ദ്രന്‍,സന്തോഷ് കാവാലം, സന്തോഷ്  ആറന്‍മുള, അരുണ്‍,എന്നിവര്‍ നേതൃത്വം നല്‍കി

Advertisment