Advertisment

വിവിധ് കേരള കുവൈറ്റ് ചാപ്‌റ്റർ ഭിന്ന ശേഷിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആയി പുതുവത്സരം 2018 ആഘോഷിച്ചു

New Update

വിവിധ് കേരളയുടെ രക്ഷാധികാരി ഷൈനി ഫ്രാങ്കിന്റെ നേതൃത്വത്തിൽ വിവിധ് കേരള കുവൈറ്റ് ചാപ്റ്റർ കുവൈറ്റിലെ സ്വദേശികളും വിദേശികളും ആയ ഭിന്ന ശേഷിക്കാരായ (Differently Abled) ആയ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആയി വ്യത്യസ്ത കലാപരിപാടികളോട് കൂടി പുതുവത്സരം 2018 ഭാരതീയ വിദ്യാ ഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ചു ആഘോഷിച്ചു.

Advertisment

സ്മാർട്ട് ഭവൻസ് സ്കൂൾ പ്രിൻസിപ്പാൾ മഹേഷ് അയ്യർ പാരിപാടി ഉദ്‌ഘാടനം ചെയ്തു. കുവൈറ്റ് സൊസൈറ്റി ഫോർ ഗാർഡിയൻസ് ഓഫ്‌ ദി ഡിസേബിൾഡ് എന്ന സംഘടനയുടെ ചെയർപേഴ്സൺ റിഹാബ് എം ബോറിസ്‌ലി ക്ഷണിക്കപ്പെട്ട പ്രത്യേക അഥിതിയായിരുന്നു.

publive-image

പുതുവത്സര ആഘോഷദിനത്തിലെ ആദ്യ ഇനമായ വീണാവാദ്യം കുമാരി.അഹല്യ നായർ, വയലിൻ -പുതുപ്പള്ളി കെ ഐ ദിവാകരൻ, മൃദംഗം-പെരുന്ന ഹരികുമാർ, ഗാഞ്ചിറ -രാഗേഷ് വി രാമകൃഷ്ണൻ , ഘടം-ശ്രീവത്സൻ രാമാനുജൻ എന്നിവരുടെ ഉജ്ജ്വല പ്രകടനം വിവിധ രാജ്യക്കാരായ ഭിന്ന ശേഷിക്കാരായ സദസ്സിനെ ആഹ്ലാദ ലഹരിയിൽ ആറാടിച്ചു.

ഇടകലർത്തി വിവിധങ്ങളായ കലാപരിപാടികൾ കാഴ്ചവെക്കുകയും അതിൽ പരമാവുധി ഭിന്ന ശേഷിക്കാരായ സ്വദേശി ,വിദേശി കുട്ടികളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് പരിപാടിയുടെ ഓർഗനൈസറും വിവിധ് കേരളയുടെ രക്ഷാധികാരിയയുമായ ഷൈനി ഫ്രാങ്ക്‌ പ്രേത്യക പ്രശംസക്ക് അർഹയായീ.

publive-image

സ്മാർട്ട് ഭവൻസ് പ്രിൻസിപ്പാൾ മഹേഷ് അയ്യരും, കുവൈറ്റ് കാൻസർ കണ്ട്രോൾ സെൻറിലെ ഓൺകോളജിസ്റ് സുസോവന സുജിത് നായരും താന്താങ്ങളുടെ ഔദ്യോധിക പരിവേഷങ്ങൾ മാറ്റിവച്ചു ഭിന്നശേഷികരായ സ്വദേശികളും വിദേശികളുമായ കുട്ടികൾക്കായീ പാടുകയും അവർക്കൊപ്പം ചുവടുവെക്കുകയും ചെയ്തു അവരെ പരമാവുധി ഉത്സുകരാക്കി.

കുമാരി സരണ്യ ട്രിഹാന്റെ നൃത്തത്തിനൊപ്പം പരിപാടിയിൽ പങ്കെടുത്ത കുട്ടികളും മുതിർന്നവരും ഒപ്പം തകർന്നാടി.ഇത്തരം ഒരു പരിപാടിക്ക് വേദിയൊരുക്കിയ ഭവൻസ് സ്കൂൾ മാനേജിനെന്റിനുള്ള ഉപഹാരം കുവൈറ്റ് സൊസൈറ്റി ഫോർ ഗാർഡിൻസ് ഓഫ്‌ ഡിസേബിൾഡ് ചെയർപേഴ്സൺ റിഹാബ് എം ബോറിസ്‌ലി മഹേഷ് അയ്യർക്കും, ഇത്തരം ഒരു വേറിട്ട പാരിപാടി ഓർഗനൈസ് ചെയ്തതിനു വിവിധ് കേരളാ രക്ഷാധികാരി ഷൈനി ഫ്രാങ്കിനു കൈമാറി.

publive-image

ഒരു സ്പോൺസർമാരെയും സാമ്പത്തിക മായീ ഉൾപ്പെടുത്താതെ മനോഹരമാക്കിയ ഈ പരുപാടിയുടെ വിജയത്തിനായീ സഹകരിച്ച ഭവൻസ് സ്കൂൾ മാനേജിനെന്റിനോടും സ്റ്റാഫിനോടും സൗണ്ട് സിസ്റ്റം പ്രിൻസ് ആന്റണിയോടും സീസേർസ് റെസ്റ്റോറന്റ് മാനേജ്‌മെന്റിനോടും നാഷണൽ ബാങ്ക് ഓഫ്‌ കുവൈറ്റിനോടും പങ്കെടുത്ത എല്ലാ കലാകാരന്മാരോടും കലാകാരികളോടും ഭിന്നശേഷിക്കാരായ കുട്ടികളോടും കുടുംബംഗാങ്ങളോടും അതിനേക്കാളുപരി വിദേശികളായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രതീക്ഷയുടെ വലിയൊരു വാതായനം തുറന്നുതന്ന കുവൈറ്റ് സൊസൈറ്റി ഫോർ ഗാർഡിൻസ് ഓഫ്‌ ദി ഡിസേബിൾഡ് ചെയർപേഴ്സൺ റിഹാബ് എം ബോറിസ്‌ലിയോടും വിവിധ് കേരളാ രക്ഷാധികാരി ഷൈനി ഫ്രാങ്ക്‌ നന്ദിയും കടപ്പാടും അറിയിക്കുകയും വിവിധ് കേരള പ്രസിഡന്റ് കരീം പന്നിത്തടത്തിന്റെ സന്ദേശം കൈമാറുകയും ചെയ്തു.

publive-image

വിവിധ് കേരള ഭിന്നശേഷികരായ കുട്ടികൾ, വിധവകൾ, ദളിത് എന്നിവരുടെ ഉന്നമനത്തിനായീ കേരളത്തിലും ഇന്ത്യക്കു പുറത്തും നിസ്സീമമായീ പ്രവർത്തിച്ചുവരുന്നു.

publive-image

 

publive-image

kuwait
Advertisment