Advertisment

വിവോ വൈ 70 ടി 5 ജി സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

വിവോ വൈ 70 ടി 5 ജി സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനവും ഒക്ടാകോര്‍ സാംസങ് എക്സിനോസ് SoC പ്രോസസറുമാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. വിവോ വൈ 70 ടിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില സിഎന്‍വൈ 1,499 (ഏകദേശം 17,100 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 1,699 (ഏകദേശം 19,400 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 1,999 (ഏകദേശം 22,900 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കറുപ്പ്, നീല, ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്.

ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത ഫണ്‍ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 10.5ല്‍ ഡ്യുവല്‍ നാനോ സിമുള്ള വിവോ വൈ 70 ടി പ്രവര്‍ത്തിക്കുന്നു. 19.5: 9 ആസ്‌പെക്റ്റ് റേഷിയോ, 90.72 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോ, 1,500: 1 കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവ ഉള്‍പ്പെടുന്ന 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,340 പിക്സല്‍) ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഈ സ്മാര്‍ട്‌ഫോണില്‍ ഒരു മാലി-ജി 76 എംപി 5 ജിപിയുവിനൊപ്പം സാംസങ് എക്സിനോസ് 880 SoC പ്രോസസറും വഹിക്കുന്നു. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാമും 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമായാണ് ഇത് വരുന്നത്. ഫോട്ടോകള്‍ എടുക്കുവാനും വീഡിയോകള്‍ പകര്‍ത്തുവാനും എഫ് / 1.79 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് വിവോ വൈ 70 ടിയില്‍ നല്‍കിയിട്ടുള്ളത്.

technology smartphone vivo
Advertisment