Advertisment

അമ്മയായത് കൊണ്ട് ജനശ്രദ്ധ ആകർഷിച്ച കൊലപാതകത്തിന് അച്ഛനായിരുന്നുവെങ്കിൽ നാട്ടുകാർ മൗനം പാലിച്ചേനെ എന്നാണെങ്കിൽ "അച്ഛൻ പ്രസവിക്കുന്ന കാലം വരട്ടെ.....നമുക്കത് പരിഗണിക്കാം " ; പ്രസവം ഒരു പ്രയാസം തന്നെയാണെന്ന് അറിയാൻ ഇനി പ്രസവിച്ച് അറിയേണ്ടതില്ലല്ലോ? ആ നിലയ്ക്ക് "ജീവൻ കൊടുത്ത് ജീവൻ എടുക്കുന്ന പോളിസി" മനുഷ്യത്വമുള്ളവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്... ; യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

New Update

കണ്ണൂര്‍ : കണ്ണൂരിലെ പിഞ്ചുകുഞ്ഞ് വിയാന്റെ കൊലപാതകത്തില്‍ യുവതിയുടെ കുറിപ്പ് ശ്രദ്ദേയമാകുന്നു . അമ്മ കൊലചെയ്തത് കൊണ്ട് മാത്രം വാഴ്ത്തിപ്പാടി കാവ്യലോകത്തെ പിടിച്ച് കുലുക്കാൻ വേണ്ടി എന്തൊക്കെയോ എഴുതിക്കൂട്ടുന്നു എന്ന ചില പോസ്റ്റുകൾക്കും സുഹൃത്തുക്കൾക്കുമുള്ള മറുപടിയായാണ് കുറിപ്പ്..അമൃത എല്‍ പിള്ളയാണ് തന്റെ നിലപാടുകള്‍ തുറന്നെഴുതിയിരിക്കുന്നത്‌.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ...

അമ്മ കൊല ചെയ്തത് കൊണ്ട് മാത്രമാണോ ജനം ഇത്രയും രോഷാകുലരായതെന്ന ചോദ്യത്തിന്റെ ഉപരിഭാഗത്തിൽ ഓർക്കപ്പെടേണ്ടത് കുഞ്ഞുമോന്റെ പുഞ്ചിരിയാണ്. അമ്മയല്ലാത്തൊരാൾക്കും ഇങ്ങനെയൊക്കെ കാട്ടാൻ കഴിയുമോ എനിക്ക് സംശയമാണ്! പ്രസവം ഒരു പ്രയാസം തന്നെയാണെന്ന് അറിയാൻ ഇനി പ്രസവിച്ച് അറിയേണ്ടതില്ലല്ലോ?

ആ നിലയ്ക്ക് "ജീവൻ കൊടുത്ത് ജീവൻ എടുക്കുന്ന പോളിസി" മനുഷ്യത്വമുള്ളവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്... ഇതിനൊക്കെ പുറമെ ഇത് ഒരു 10 ദിവസം കഴിയുമ്പോ എല്ലാ വാർത്തകളെ പോലെ മറന്ന് കളയുമെന്ന് പറയുന്നവരോടായി ;

"എല്ലാം മനസിലോർത്തിരിക്കാൻ പാട് തന്നെയാണ്, നിയമനടപടി തുടരുമ്പോൾ പ്രതികരണ നടപടി മന്ദീഭവിക്കുക സ്വാഭാവികം.. നിലപാടുകൾക്കായി എഴുത്തിനെ കൂട്ട്പിടിക്കുന്നവരെ അധിക്ഷേപിക്കാതെ ചിലതൊക്കെ അങ്ങ് തുറന്ന് അടിച്ച് കാണിച്ചേക്ക്...

കുറച്ച് ആശ്വാസം ലഭിക്കും"(സ്വതസിദ്ധമായി എന്നിൽ ഉരുത്തിരിഞ്ഞത് ) അമ്മയായത് കൊണ്ട് ജനശ്രദ്ധ ആകർഷിച്ച കൊലപാതകത്തിന്റെ മറുനാമ്പിൽ അച്ഛനായിരുന്നവെങ്കിൽ നാട്ടുകാർ മൗനം പാലിച്ചേനെ എന്നാണെങ്കിൽ "അച്ഛൻ പ്രസവിക്കുന്ന കാലം വരട്ടെ.....നമുക്കത് പരിഗണിക്കാം "

Advertisment